SignIn
Kerala Kaumudi Online
Saturday, 18 September 2021 6.19 AM IST

സുമനസുകളുടെ സഹായം തേടി വിമലസേനൻ

p

വക്കം: സുമനസുകളുടെ സഹായം തേടി മുൻ സാമൂഹ്യകപ്രവർത്തകൻ. വക്കം കൊച്ചുപള്ളിക്ക് സമീപം വലിയഴികം വീട്ടിൽ വിമലസേനനാണ് (62) സുമനസുകളുടെ കാരുണ്യം തേടുന്നത്.

അവിവാഹിതനായ ഇയാൾ ഇപ്പോൾ സഹോദരിയുടെ വീട്ടിലാണ് താമസിക്കുന്നത്. രണ്ടു വർഷങ്ങൾക്കു മുൻപ് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആൻജിയോപ്ലാസ്റ്റി ചികിത്സ നടത്തി. ഒരു മാസത്തിന് മുൻപ് നടക്കുമ്പോൾ മറിഞ്ഞുവീഴുകയും പരിശോധനയിൽ ന്യൂറോ സമ്പന്ധമായ അസുഖമാണെന്ന് കണ്ടെത്തുകയും ചെയ്തു. ആദ്യം മെഡിക്കൽ കോളേജിലും തുടർന്ന് ശ്രീചിത്ര മെഡിക്കൽ സെന്ററിലും ചികിത്സയിലായി. ഇപ്പോൾ ഓപ്പറേഷൻ വേണമെന്നാണ് ഡോക്ടർമാർ പറയുന്നത്. അതിന് ഏകദേശം രണ്ടു ലക്ഷം രൂപ ചെലവ് വരും. വിമലസേനന്റെ ചികിത്സാചെലവുകൾ വഹിക്കുന്നത് വക്കത്തെ സ്വാന്തനം പാലിയേറ്റീവ് കെയറാണ്. ഓപ്പറേഷൻ ചെലവുകൾ മൊത്തം വഹിക്കാൻ സ്വാന്തനത്തിനും കഴിയില്ല. അതുകൊണ്ട് സുമനസുകളുടെ കാരുണ്യം തേടുകയാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വക്കം ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ : 67317002605. ഐ.എഫ്.സി.ഇ കോഡ് : SBIN0070050. ഫോൺ: 9946751070.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.