SignIn
Kerala Kaumudi Online
Tuesday, 23 April 2024 12.29 PM IST

പന്തീരങ്കാവ് കേസിലെ മൂന്നാംപ്രതി അറസ്റ്റിൽ

uapa

മലപ്പുറം: ജാമ്യത്തിലിറങ്ങി മുങ്ങിയ പന്തീരങ്കാവ് യു.എ.പി.എ കേസിലെ മൂന്നാം പ്രതി തുവ്വൂർ ചെമ്പ്രശ്ശേരി സി.പി.ഉസ്മാനെ (35)​ പെരിന്തൽമണ്ണ പട്ടിക്കാട് വച്ച് ആന്റി ടെററിസ്റ്റ് സ്ക്വാഡ് (എ.ടി.എസ്) അറസ്റ്റ് ചെയ്തു. അഞ്ച് യു.എ.പി.എ അടക്കം 13 കേസുകളിൽ പ്രതിയാണ്.

മാവോയിസ്റ്റ് ബന്ധത്തിൽ അറസ്റ്റിലായ അലൻ ഷുഹൈബിനും താഹ ഫസലിനും ലഘുലേഖകൾ കൈമാറി പ്രസ്ഥാനത്തിലേക്ക് ക്ഷണിച്ചതിന് 2016 ഫെബ്രുവരി 26ന് കാളികാവിലെ സഹോദരിയുടെ വീട്ടിൽ നിന്ന് ഉസ്മാനെ അറസ്റ്റ് ചെയ്തിരുന്നു. കണ്ണൂർ ജയിലിലായിരുന്നു. ജാമ്യത്തിലിറങ്ങി മുങ്ങി.

സഹോദരനും മാവോയിസ്റ്റ് പ്രവർത്തകനുമായ സി.പി.ജലീൽ 2019 മാർച്ചിൽ വയനാട് ലക്കിടിയിൽ തണ്ടർബോൾട്ടിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. മറ്റൊരു സഹോദരനായ സി.പി.ഇസ്മായിൽ മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പള്ളിക്കൊപ്പം പൂനെയിൽ പിടിയിലായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UAPA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.