SignIn
Kerala Kaumudi Online
Thursday, 25 April 2024 2.54 AM IST

പ്രഥമ പരിഗണന മനുഷ്യ ജീവന്‍ സംരക്ഷിക്കാനാകണം: സി.ആര്‍. നീലകണ്ഠന്‍

samaram
ആദിവാസി ബഹുജന ഐക്യവേദി പാലപ്പള്ളി ഫോറസ്റ്റ് റേഞ്ച് ഓഫീസിന് മുമ്പില്‍ നടത്തിയ പ്രതിഷേധ സംഗമം സി.ആര്‍. നീലകണ്ഠന്‍ ഉദ്ഘാടനം ചെയുന്നു

വരന്തരപ്പിള്ളി: മനുഷ്യജീവൻ സംരക്ഷിക്കുന്നതിനാണ് സർക്കാർ പ്രഥമ പരിഗണന നൽകേണ്ടതെന്ന് പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ. വനം, വന്യജീവി സംരക്ഷണം സർക്കാരിന്റെ കീഴിലാണെങ്കിൽ അവയിൽ നിന്നുള്ള നാശനഷ്ടങ്ങൾക്ക് പരിഹാരം കാണേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. ജീവനും സ്വത്തിനും സംരക്ഷണം തേടിയുള്ള സമരമാണ് കേരളത്തിലുടനീളം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാലപ്പിള്ളി മേഖലയിൽ കാട്ടാനയുടെ ആക്രമണം തടയണമെന്നാവശ്യപ്പെട്ട് ആദിവാസി ബഹുജന ഐക്യവേദി പാലപ്പള്ളി ഫോറസ്റ്റ് റേഞ്ച് ഓഫീസിന് മുൻപിൽ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആദിവാസി ബഹുജന ഐക്യവേദി ചെയർമാൻ ടി.കെ. മുകുന്ദൻ അദ്ധ്യക്ഷനായി. കെ.പി.സി.സി. സെക്രട്ടറി സുനിൽ അന്തിക്കാട്, ആർ.എം.പി ജില്ലാ സെക്രട്ടറി പി.ജെ. മോൻസി, ഇ.എ. ഓമന, കെ.വി. പുരുഷോത്തമൻ, ജയന്തി തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.