SignIn
Kerala Kaumudi Online
Thursday, 25 April 2024 11.02 AM IST

മറക്കില്ല മലിംഗ

malinga

ലസിത് മലിംഗ ക്രിക്കറ്രിൽ നിന്ന് വിരമിച്ചു

കൊളംബോ: കാലിന്റെ പെരുവിരൽ തകർക്കുന്ന യോർക്കറുകളുമായി ബാറ്ര്‌സ്മാൻമാരുടെ പേടി സ്വപ്നമായി മാറിയ, ശ്രീലങ്കൻ ഇതിഹാസ പേസർ ലസിത് മലിംഗ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചു. ക്രിക്കറ്റിലെ എല്ലാ ഫോർമാറ്രിലും നിന്ന് താരൻ വിരമിക്കുകയാണെന്ന് ഇന്നലെ തന്റെ യൂ ട്യൂബ് അക്കൗണ്ടുകളിലൂടെയാണ് 38കാരനായ മലിംഗ വെളിപ്പെടുത്തിയത്.

2011ൽ ടെസ്റ്റിൽ നിന്ന് വിരമിച്ച മലിംഗ 2019ൽ ഏകദിനവും മതിയാക്കിയിരുന്നു. തുടർന്ന് ട്വന്റി-20യിൽ അന്താരാഷ്ട്ര തലത്തിലും വിവിധ ലീഗുകളിലും തുടരുകയായിരുന്നു. പതിനാറ് വർഷം വീണ്ട വർണാഭമയ ക്രിക്കറ്റ് കരിയറിനാണ് മലിംഗ ഫുൾസ്റ്റോപ്പിട്ടത്. ട്വന്റി-20 ഷൂസും ഞാൻ അഴിക്കുകയാണ്. എന്റെ യാത്രയിൽ പിന്തുണച്ച എല്ലാവർക്കും നന്ദി. വരും വർഷങ്ങളിൽ എന്റെ അനുഭവങ്ങൾ യുവതാരങ്ങൾക്ക് പകർന്ന് നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. വിരമിക്കൽ പ്രഖ്യാപിച്ചു കൊണ്ടുള്ള ട്വീറ്റിൽ മലിംഗ കുറിച്ചു.

ഇന്ന് പ്രത്യേകത നിറഞ്ഞ ദിവസമാണ്. കരിയറിൽ പിന്തുണയ്ക്കുകയും അനുഗ്രഹിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി . ട്വന്റി-20യിൽ നിന്ന് ഞാൻ വിരമിക്കൽ പ്രഖ്യാപിക്കുകയാണ്. ഈ അവസരത്തിൽ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനും മുംബയ് ഇന്ത്യൻസിലെ സഹതാരങ്ങൾക്കും ഞാൻ നന്ദി പറയുന്നു. ഒരുപാട് അനുഭവങ്ങൾ എനിക്ക് സ്വന്തമാക്കാനായി. ഭാവിയിൽ പുതിയ തലമുറയുമായി ആ അനുഭവങ്ങൾ പങ്കുവെയ്ക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.'-യൂ ട്യൂബ് വീഡിയോ സന്ദേശത്തിൽ മലിംഗ പറഞ്ഞു.

ടെസ്റ്റിനെക്കാൾ പരിമിത ഓവർ ക്രിക്കറ്രിലാണ് മലിംഗ കൂടുതലും മിന്നിത്തിളങ്ങിയത്. 2014ലെ ട്വന്റി-20 ലോകകപ്പിൽ ശ്രീലങ്കയെ ചാമ്പ്യൻമാരാക്കിയ ക്യാപ്ടനാണ് മലിംഗ. ശ്രീലങ്കയുടെ ഇത്തവണത്തെ ട്വന്റി-20 ലോകകപ്പ് ടീമിൽ മലിംഗയെ ഉൾപ്പെടുത്തിയിരുന്നില്ല. 2020 മാർച്ചിൽ വെസ്റ്റിൻഡീസിനെതിരെ പല്ലക്കിലെയിലാണ് മലിംഗ അവസാനമായി ലങ്കൻ ജേഴ്സിയിൽ ട്വന്റി-20 മത്സരം കളിച്ചത്.

മൂന്നു ഫോർമാറ്റിലുമായി 546 വിക്കറ്റുകളാണ് ലങ്കയ്ക്കായി മലിംഗ നേടിയത്.226 ഏകദിനങ്ങളിൽ നിന്ന് 338ഉം 30 ടെസ്റ്റിൽ നിന്ന് 101ഉം 84 ട്വന്റി-20യിൽ നിന്ന് 107 ഉം വിക്കറ്രുകൾ ലങ്കയ്ക്കായി മലിംഗ നേടി.

ഏകദിനത്തിൽ ഏറ്രവും കൂടുതൽ വിക്കറ്റ് നേടിയ താരവും മലിംഗയാണ്. തുടർച്ചയായ നാല് പന്തുകളിൽ വിക്കറ്റ് എന്ന അപൂർവ നേട്ടം രണ്ട് തവണ സ്വന്തമാക്കിയിട്ടുണ്ട്. 2008 മുതൽ 2020വരെ ഐ.പി.എൽ ടീമായ മുംബയ് ഇന്ത്യൻസിൽ കളിച്ച മലിംഗ അവർക്കായി 170 വിക്കറ്ര് നേടി. ഐ.പി.എല്ലിൽ ഏറ്രവും കൂടുതൽ വിക്കറ്രെടുത്ത താരവും മലിംഗയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, MALINGA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.