SignIn
Kerala Kaumudi Online
Tuesday, 16 April 2024 3.14 PM IST

എൻജിനീയേഴ്സ് ദിനാഘോഷവും അവാർഡ് ദാനവും

sss

തിരുവനന്തപുരം: എൻജിനിയേഴ്സ് ദിനാഘോഷവും മെട്രോ എം.എസ്.എം.ഇ അവാർഡ് ദാനവും ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ജവഹർ നഗർ ചേംബർ ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസിൽ നടക്കും. മെട്രോ മാർട്ട്, തിരുവനന്തപുരം ചേംബർ ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ എനർജി മാനേജ്മെന്റ് സെന്റർ, കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രീസ് പ്രൊമോഷൻ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടി മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.

'ഇലക്ട്രിക് വാഹനങ്ങളുടെ സാദ്ധ്യതയും മേന്മയും ' എന്ന വിഷയത്തിൽ സെമിനാർ നടത്തും. എൻജിനീയറിംഗ്, ചെറുകിട - ഇടത്തരം വ്യവസായം, വ്യവസായ സൗഹൃദം എന്നീ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച സ്ഥാപനങ്ങളെയും വ്യക്തികളെയും ചടങ്ങിൽ ആദരിക്കുമെന്ന് മെട്രോ മാർട്ട് മാനേജിംഗ് ഡയറക്ടർ സിജി നായർ പറഞ്ഞു. പത്രസമ്മേളനത്തിൽ ജയപ്രകാശ്. ആർ, നിജിത് രാജ് എന്നിവരും പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.