തിരുവനന്തപുരം: കായിക സംഘാടകനും കേരള ബാസ്കറ്റ് ബാൾ അസോസിയേഷന്റെ മുഖ്യരക്ഷാധികാരിയുമായിരുന്ന ഡോ. ജോൺ എം. ചാക്കോ മദ്ധ്യപ്രദേശിലെ ഇൻഡോറിൽ നിര്യാതനായി. 68 വയസായിരുന്നു.കേരളത്തിൽ ബാസ്കറ്റ്ബാളിന്റെ പ്രചാരത്തിനും വികസനത്തിനും മുന്നിൽ നിന്ന് പ്രവർത്തിച്ച വ്യക്തിത്വമായിരുന്നു ജോൺ എം. ചാക്കോ.
ഇൻഡോറിലെ പ്രശസ്തമായ ലൗറൽസ് സ്കൂൾ ഒഫ് ഇന്റർനാഷണലിന്റെ ഫൗണ്ടർ ഡയറക്ടറാണ്.നിരവധി ബാസ്കറ്റ് ബാൾ താരങ്ങളുടെ വളർച്ചയ്ക്ക് വഴിമരുന്നിട്ട ജോൺ എം .ചാക്കോ കേരള ടീം വിവിധ ടൂർണമെന്റുകളിൽ ചാമ്പ്യൻമാരാകുമ്പോൾ കാഷ് അവാർഡും മൊമന്റോയുമെല്ലാം സ്വന്തം നിലയ്ക്ക് നൽകി പ്രോത്സാഹിപ്പിക്കാറുണ്ടായിരുന്നു. ഭാര്യ : ജയ ചാക്കോ. മകൾ: ജെന്നിഫർ. മരുമകൻ: മേജർ അഭിനവ് താക്കറെ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |