SignIn
Kerala Kaumudi Online
Tuesday, 16 April 2024 12.14 PM IST

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ; കെ സുരേന്ദ്രനെ നാളെ ചോദ്യം ചെയ്യും, ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി

k-surendran

കാസർകോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെ നാളെ അന്വേഷണ സംഘം ചോദ്യം ചെയ്യും. ജില്ലാ ക്രൈംബ്രാഞ്ച് സുരേന്ദ്രന് നോട്ടീസ് നൽകി. നാമനിർദേശ പത്രിക പിൻവലിക്കാൻ ബി എസ് പി സ്ഥാനാർത്ഥിയായിരുന്ന കെ സുന്ദരയെ ഭീഷണിപ്പെടുത്തുകയും, കോഴ നൽകുകയും ചെയ്തെന്നാണ് കേസ്.


ഇടത് സ്ഥാനാർത്ഥിയായിരുന്ന വി വി രമേശാണ് പരാതി നൽകിയത്. കേസിൽ പ്രതിചേർത്ത് മൂന്നുമാസങ്ങൾക്കുശേഷമാണ് സുരേന്ദ്രനെ ചോദ്യം ചെയ്യാൻ പോകുന്നത്. സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ ഭീഷണിപ്പെടുത്തിയെന്നും, കോഴ നൽകിയെന്നും കെ സുന്ദര നേരത്തെ പറഞ്ഞിരുന്നു.

15 ലക്ഷം രൂപയും മംഗളൂരുവിൽ വൈൻ പാർലറും ആവശ്യപ്പെട്ടെങ്കിലും, രണ്ടരലക്ഷം രൂപയും 15,000 രൂപയുടെ മൊബൈൽഫോണും ലഭിച്ചെന്നുമാണ് സുന്ദരയുടെ മൊഴി.രണ്ടരലക്ഷം തരുന്നതിന് മുമ്പ് പത്രിക പിൻവലിക്കുന്നതിനായി ബി ജെ പി നേതാക്കൾ തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ചു ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K SURENDRAN, CRIME BRANCH
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.