SignIn
Kerala Kaumudi Online
Monday, 06 December 2021 11.27 PM IST

വർക്ക് ഫ്രം ഹോമിൽ ടെക്‌നോപാർക്കിലെ വനിതാ ടെക്കിക്ക് ജോലി മയക്കുമരുന്ന് കടത്ത്, പിടിച്ചെടുത്തത് ലക്ഷങ്ങൾ വിലയുള്ള ന്യൂജെൻ സ്റ്റഫ്

drug

തിരുവനന്തപുരം: ലക്ഷങ്ങൾ വിലവരുന്ന ന്യൂജെൻ മയക്കുമരുന്നുമായി തിരുവനന്തപുരം ടെക്നോപാർക്കിൽ ജോലിനോക്കുന്ന വനിതാ ടെക്കിയടക്കം മൂന്നുപേർ പിടിയിലായി. തിരുവനന്തപുരം ചിറയിന്‍കീഴ് അമൃതം വീട്ടില്‍ യദുകൃഷ്ണന്‍ (25), പൂന്തുറ പടിഞ്ഞാറ്റില്‍ വീട്ടില്‍ ശ്രുതി എസ്.എന്‍ (25), കോഴിക്കോട് വെള്ളിമാടു‌കുന്ന് സ്വദേശി നൗഫത്ത് മഹല്‍ നൗഷാദ് പി ടി(40 ) എന്നിവരാണ് പിടിയിലായത്. യദുകൃഷ്ണനും ശ്രുതിയും തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ഐടി ജീവനക്കാരാണ്. വർക്ക് ഫ്രം ഹോം ആനുകൂല്യം മുതലാക്കി എളുപ്പത്തിൽ പണം സമ്പാദിക്കുന്നതിനുവേണ്ടിയാണ് സംഘം മയക്കുമരുന്ന് കടത്താൻ ശ്രമിച്ചതെന്നാണ് ലഭിക്കുന്ന സൂചന. നൂറുഗ്രാം മയക്കുമരുന്നാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.

ബംഗളൂരുവിൽ നിന്നാണ് സംഘം മയക്കുമരുന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ചത്. കേരള-കർണാടക അതിർത്തിയിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി ജി രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിടികൂടിയത്. ഇവർ സഞ്ചരിച്ചിരുന്ന കാറും പിടിച്ചെടുത്തിട്ടുണ്ട്. സംഘം നേരത്തേയും മയക്കുമരുന്ന് കടത്തിയിട്ടുണ്ടോ എന്നും എവിടെയാണ് വിറ്റത് എന്നതിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, TECHNOPARK-EMPLOYEES-ARRESTED-WITH  DRUGS
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.