SignIn
Kerala Kaumudi Online
Monday, 06 December 2021 10.29 PM IST

'ഒരുപാട് പേർ വിളിച്ചിട്ടും, ചാനലുകാർ നിരന്തരം ചോദിച്ചിട്ടും ഞാൻ പറഞ്ഞില്ല', പിണറായി വിജയനുമായുള്ള ബന്ധത്തെ കുറിച്ച് നടൻ ജയകൃഷ്‌ണൻ

pinarayi-jayakrishnan

'വിജയനാ എന്തൊക്കെയുണ്ടെടോ പറ'...മുഖ്യമന്ത്രി പിണറായി വിജയൻ ഇങ്ങനെ വിളിച്ച് വിശേഷം ചോദിക്കുന്ന ഒരു നടനേയുള്ളൂ; ജയകൃഷ്‌ണൻ. ഇക്കാര്യം അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ‌്തു. ജയകൃഷ്‌ണന്റെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും നടൻ മോഹൻലാലാണ് ആദ്യമായി ഇത് വെളിപ്പെടുത്തിയത്. തുടർന്ന് സംവിധായകൻ അഖിൽ മാരാർ ആ നടൻ ജയകൃഷ്‌ണൻ ആണെന്ന് പുറംലോകത്തെ അറിയിച്ചു.

ഇപ്പോഴിതാ, ജയകൃഷ്‌ണൻ തന്നെ പിണറായി വിജയനുമായുള്ള തന്റെ ബന്ധം വെളിപ്പെടുത്തുകയാണ്. ചാനലുകളും പത്രങ്ങളുമൊക്കെ വിളിച്ചിട്ടും അതേക്കുറിച്ച് ഒന്നും പറയാതിരുന്നതിന് കാരണവും അദ്ദേഹം പറയുന്നു.

'ഒരുപാട് പേർ ഇതേക്കുറിച്ച് ചോദിക്കാൻ എന്നെ ഇന്റർവ്യൂവിന് വിളിച്ചിരുന്നു. ചാനലുകളും പത്രങ്ങളുമൊക്കെ വിളിച്ചിട്ടും ഞാൻ മനപൂർവം ഒന്നും പറഞ്ഞില്ല. വളരെ വ്യക്തിപരമായ ഒരു റിലേഷൻഷിപ്പാണ് എനിക്ക് അദ്ദേഹവുമായുള്ളത്. വളരെ സ്വകാര്യമായി സൂക്ഷിച്ചിരുന്ന ഒന്ന്. എന്റെ ഒരു സുഹൃത്ത് ഫേസ്ബുക്കിലിട്ട് അത് വൈറലാക്കിയതാണ്. ഒരു കാര്യം പറയാം, ഞാൻ ഒരുപാട് സ്നേഹിക്കുന്ന, ആരാധിക്കുന്ന, ഒരുപാട് ബഹുമാനിക്കുന്ന എന്റെ ജ്യേഷ്‌ഠ സഹോദരനാണ് പിണറായി വിജയൻ. ജീവിതത്തിൽ പല കാര്യങ്ങളും ഞാൻ അദ്ദേഹത്തിൽ നിന്ന് പഠിക്കുന്നുണ്ട്; പഠിച്ചിട്ടുണ്ട്. വാക്കുകൾക്കതീതമായ ബന്ധമാണ്'.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ACTOR JAYAKRISHNAN, PINARAYI VIJAYAN, ACTOR JAYAKRISHNAN ABOUT PINARAYI VIJAYAN
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.