ലണ്ടൻ: ബ്രിട്ടനിൽ 12നും 15നും ഇടയിൽ പ്രായമുള്ള സ്കൂൾ വിദ്യാർത്ഥികൾക്ക് കൊവിഡ് വാക്സിനേഷൻ അടുത്ത ആഴ്ച ആരംഭിക്കും. ഫൈസറാണ് നൽകുന്നത്. കുട്ടികൾക്കും വാക്സിൻ നൽകാൻ രാജ്യത്തെ നാല് ചീഫ് മെഡിക്കൽ ഓഫിസർമാർ നൽകിയ ഉപദേശം തിങ്കളാഴ്ച ചേർന്ന മന്ത്രിതല സമിതി അംഗീകരിച്ചിരുന്നതായി ആരോഗ്യ - സാമൂഹിക - സുരക്ഷ വിഭാഗം (ഡി.എച്ച്.എസ്.സി) അറിയിച്ചു. ചീഫ് മെഡിക്കൽ ഓഫിസറുടെ ശുപാർശ അംഗീകരിച്ചതായി ഹെൽത്ത് സെക്രട്ടറി സാജിദ് ജാവേദും വ്യക്തമാക്കി.
മാതാപിതാക്കളുടെയോ രക്ഷിതാക്കളുടെയോ സമ്മതത്തോടെയേ കുട്ടികൾക്ക് വാക്സിൻ നൽകൂ എന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |