ന്യൂഡൽഹി: നെതർലൻഡ്സ് മുൻ അംബാസഡർ വേണു രാജാമണി ഡൽഹിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയാവും. നേരത്തെ മുൻ എം.പി. എ. സമ്പത്ത് വഹിച്ചിരുന്ന പദവിയാണിത്. നിയമനം മന്ത്രിസഭാ യോഗം അംഗീകരിച്ചതായി ചീഫ് സെക്രട്ടറി അറിയിച്ചുവെന്നും കേരളത്തിനു വേണ്ടി പ്രവർത്തിക്കാൻ അവസരം കിട്ടുന്നതിൽ ആഹ്ളാദമുണ്ടെന്നും വേണു രാജാമണി പറഞ്ഞുഇന്ദ്രപ്രപസ്ഥത്തിൽ ഉദ്യോഗസ്ഥ തലത്തിലും മന്ത്രിതലത്തിലും വേണു രാജാമണിക്കുള്ള ബന്ധങ്ങൾ കേരളത്തിന് പ്രയോജനപ്പെടുത്തുന്നതിനുള്ള നീക്കം കൂടിയാണ് ഈ നിയമനമെന്നാണ് വിലയിരുത്തപ്പെടുന്നത്.
എ. സമ്പത്തിന് 90,000 രൂപയായിരുന്നു പ്രതിമാസ ശമ്പളം. സൗജന്യ താമസവും വാഹനവും ലഭിക്കും. പ്രൈവറ്റ് സെക്രട്ടറി അടക്കം അഞ്ച് സഹജീവനക്കാരുടെ സേവനവും ലഭ്യമാവും. സംസ്ഥാന മന്ത്രിക്ക് തുല്യമായ പദവിയായാണ് പ്രത്യേക പ്രതിനിധിയുടെ സ്ഥാനം പരിഗണിക്കപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |