SignIn
Kerala Kaumudi Online
Thursday, 25 April 2024 1.09 PM IST

സീതയാകാൻ കങ്കണ 

a


തിരക്കഥയൊരുക്കുന്നത് ബാഹുബലിയുടെ രചയിതാവ്


തലൈവിയ്ക്ക് ശേഷം സീതയാവാൻ ഒരുങ്ങുകയാണ് ബോളിവുഡിലെ സൂപ്പർ നായിക കങ്കണ റനൗട്ട്. സീത ദ് ഇൻകാർനേഷൻ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ സീതാദേവിയുടെ വേഷത്തിലാണ് കങ്കണ എത്തുക. അലൗകിക് ദേശായി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബാഹുബലിയുടെ രചയിതാവും എസ്.എസ് രാജമൗലിയുടെ പിതാവുമായ വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കുന്നത്.രചനയിൽ സംവിധായകനും പങ്കാളിത്തമുണ്ട്. സംഭാഷണങ്ങളും ഒപ്പം പാട്ടിന് വരികളും എഴുതുന്നത് മനോജ് മുസ്താഷിർ ആണ്.ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും. സീതയാകാൻ നടി കരീന കപൂർ 12 കോടി രൂപ ആവശ്യപ്പെട്ടതോടെയാണ് ഈ ചിത്രം ചർച്ചകളിൽ നിറഞ്ഞത്. ഇതോടെ കരീനയ്ക്ക് എതിരെ രൂക്ഷമായ സൈബർ ആക്രമണവും നടന്നിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SEETHA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.