ചങ്ങനാശേരി: അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ യുടെ ഓഫീസ് ഇന്ന് വൈകുന്നേരം ആറിന് സഹകരണ രജിസ്ട്രേഷൻ വകുപ്പുമന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി, വിവിധ രാഷ്ട്രീയ സാമൂഹിക നേതാക്കന്മാർ എന്നിവർ പങ്കെടുക്കുന്ന ചടങ്ങ് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കും. ചങ്ങനാശേരി റസ്റ്റ് ഹൗസിന് എതിർവശത്തുള്ള കെ.ബി.സി ബിൽഡിംഗിലാണ് ഓഫീസ് സജ്ജീകരിച്ചിരിക്കുന്നത്. പുതിയ ചങ്ങനാശേരി എന്ന കാഴ്ചപ്പാടിലേക്ക് ഒരു പടികൂടി അടുക്കുവാൻ ഓഫീസിന്റെ ഇടപെടലുകളും പ്രവർത്തനങ്ങളും സഹായിക്കുമെന്ന് അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |