തലശ്ശേരി: തെരുവുനായയുടെ കടിയേറ്റ നാടോടി സ്ത്രീക്ക് ചമ്പാട് മാക്കുനി റോഡരികിൽ വേദനയോടെ കഴയേണ്ടിവന്നത് ഒന്നേകാൽ മണിക്കൂർ.തമിഴ് നാടോടി സ്ത്രീ രാസാത്തിക്കാണ് ദുരനുഭവം.
സമീപവാസികൾ നിരവധി തവണ പാനൂർ ജനമൈത്രി പൊലീസ് ഉൾപ്പെടെയുള്ളവരെ വിവരമറിയിച്ചിട്ടും, ആംബുലൻസോ മറ്റു സൗകര്യങ്ങളോ ഏർപ്പെടുത്തിയില്ല. തുടർന്ന് ജനകീയവേദി ജനറൽ സെക്രട്ടറി ഇ. മനീഷിനെ ബന്ധപ്പെട്ടതോടെ ജനമൈത്രി പൊലീസിന്റെ ചാർജുള്ള ദേവരാജ് എസ്.ഐയെ വിവരം ധരിപ്പിക്കുകയായിരുന്നു. തുടർന്നാണ് ആംബുലൻസ് എത്തിയത്. തെരുവുനായയുടെ കടിയേറ്റ സ്ത്രീയെ തിരിഞ്ഞുനോക്കാത്ത നിലപാടിൽ ജനകീയവേദി കണ്ണൂർ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |