SignIn
Kerala Kaumudi Online
Monday, 06 December 2021 10.23 PM IST

നൂറ് ചിത്രങ്ങളുടെ നിറവിൽ ജയസൂര്യ; രഞ്ജിത്ത് ശങ്കർ ഒരുക്കുന്ന 'സണ്ണി' സെപ്‌തംബർ 23ന് ആമസോൺ പ്രൈമിൽ

sunny

മലയാളികളുടെ പ്രിയതാരം ജയസൂര്യയുടെ നൂറാമത്തെ ചിത്രം 'സണ്ണി ' റിലീസിന്. സെപ്‌തംബർ 23 ന് ആമസോൺ പ്രൈമിലൂടെയെത്തുന്ന ചിത്രത്തിന്റെ ടീസർ റിലീസായി. ഡ്രീംസ് എൻ ബിയോണ്ടിന്റെ ബാനറിൽ രഞ്ജിത്ത് ശങ്കർ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം

ഇന്ത്യയിലും 240 രാജ്യങ്ങളിലുമുള്ള പ്രൈം മെംബേഴ്സിന് 2021 സെപ്‌തംബർ 23 മുതൽ കാണാം. ജയസൂര്യയും രഞ്ജിത്ത് ശങ്കറും ഒന്നിക്കുന്ന എട്ടാമത് ചിത്രമാണ് സണ്ണി.

ജീവിതത്തിൽ സമ്പാദിച്ചതെല്ലാം നഷ്ടപ്പെട്ട സണ്ണി (ജയസൂര്യ) എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് പോകുന്നത്. അവൻ ജീവിതത്തിൽ സമ്പാദിച്ചതെല്ലാം, അവന്റെ സ്‌നേഹം, പണം, ഉറ്റ സുഹൃത്ത്, എല്ലാം അവന് നഷ്ടമായി. പൂർണ്ണമായി തകർന്നും നിരാശനുമായ അയാൾ ആഗോള പകർച്ചവ്യാധിയുടെ നടുവിൽ ദുബായിൽ നിന്ന് കേരളത്തിലേക്ക് എത്തുകയും സമൂഹത്തിൽ നിന്ന് സ്വയം പിൻവലിഞ്ഞ് ഒരിടത്ത് ഒതുങ്ങി കൂടുകയും ചെയ്യുന്നു.

ഒരു വൈകാരിക പ്രക്ഷുബ്ധതയിൽ കുടുങ്ങി, സാവധാനത്തിൽ സ്വയം നശിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ, സണ്ണി അപരിചിതരായ ചിലരുമായി സൗഹൃദം സ്ഥാപിച്ചു. ഏഴ് ദിവസങ്ങൾക്കുള്ളിൽ സണ്ണിയുടെ കാഴ്ചപ്പാട് മാറി മറിയുന്നു. ഏറ്റവും മികച്ച ബാക്ക്ഗ്രൗണ്ട് സ്‌കോർ സുന്ദരമാക്കിയ സിനിമയിൽ തുടക്കം മുതൽ അവസാനം വരെ മികച്ച നാടകീയതയും സസ്‌പെൻസും സമന്വയിപ്പിച്ചിട്ടുണ്ട്.

'പ്രേക്ഷകർക്ക് വൈകാരിക ഉന്മേഷത്തോടെയുള്ള കഥകൾ ഇഷ്ടമാണ്, കൂടാതെ സണ്ണി പോലുള്ള ഒരു സിനിമ ലളിതമായ മനുഷ്യ വികാരങ്ങളുടെ മികച്ച പ്രകടനം വാഗ്ദാനം ചെയ്യുന്നു, ആഖ്യാനം പൂർണ്ണമായി ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ കഥാപാത്രത്തെ സ്‌നേഹിക്കാൻ അത് പ്രേക്ഷകരെ പ്രേരിപ്പിക്കുന്നു,' ആമസോൺ പ്രൈം വീഡിയോയിലെ കണ്ടന്റ് മേധാവിയും ഡയറക്ടറുമായ വിജയ് സുബ്രഹ്മണ്യം പറഞ്ഞു.

'ഒരു വൈകാരിക പ്രതിസന്ധിയിൽ സ്വയം കണ്ടെത്തുന്ന ഒരു സംഗീതജ്ഞന്റെ കഥയാണ് സണ്ണി. തികച്ചും അപരിചിതരുമായുള്ള ആശയവിനിമയവും പെട്ടെന്നുള്ള സംഭവങ്ങളും ഇടപെടലുകളും അദ്ദേഹത്തിന്റെ പ്രതീക്ഷയും ആഹ്ലാദവും പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുന്ന കഥയാണിത്' നടനും നിർമ്മാതാവുമായ ജയസൂര്യ പറഞ്ഞു. ഒരു നടനെന്ന നിലയിൽ ഇത് എന്റെ നൂറാമത്തെ ചിത്രമാണ്, എന്റെ അഭിനയ ജീവിതത്തിലെ മറ്റൊരു ശ്രദ്ധേയ കഥാപാത്രമായിരിക്കും ഇത്. രഞ്ജിത്തുമായി ചേർന്ന് നേരത്തെ നിരവധി സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും, ഇത് ശരിക്കും സവിശേഷമാണ്. എന്റെ 100 –മത്തെ ചിത്രം ആമസോൺ പ്രൈം വീഡിയോയിൽ പ്രദർശിപ്പിക്കാൻ പോകുന്നതിലും 240 രാജ്യങ്ങളിലുടനീളമുള്ള ആഗോള പ്രേക്ഷകരിലേക്ക് എത്തുന്നതിലും എനിക്ക് ഏറെ സന്തോഷമുണ്ട്.

'എന്റെ ഹൃദയത്തോട് വളരെ ചേർന്നു നിൽക്കുന്ന ഒരു ചിത്രമാണ് സണ്ണി. അതുല്യമായ ഈ ആഖ്യാനം ഒരൊറ്റ കഥാപാത്രത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് മുന്നോട്ട് പോകുന്നത്, ഈ കഥാപാത്രത്തെ വളരെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ ജയസൂര്യയെ പോലൊരു നടനെ ലഭിച്ചതിൽ ഞാൻ ഏറെ സന്തുഷ്ടനാണ്. 'സണ്ണിയുടെ നിർമ്മാതാവും എഴുത്തുകാരനും സംവിധായകനുമായ രഞ്ജിത്ത് ശങ്കർ പറഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SUNNY, JAYASURYA, MOVIE
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.