SignIn
Kerala Kaumudi Online
Tuesday, 23 April 2024 2.39 PM IST

സുരേഷ് ഗോപിക്ക് സല്യൂട്ടിന് അർഹതയുണ്ടോ,​ എല്ലാവർക്കും നൽകേണ്ട ഒന്നാണോ സല്യൂട്ട്,​ വിദഗ്ദ്ധർ പറയുന്നതിങ്ങനെ

jj

തിരുവനന്തപുരം തൃശൂർ മേയർ എം.കെ. വർഗീസ് ഉയർത്തിവിട്ട സല്യൂട്ട് വിവാദത്തിന്റെ അലയൊലികൾ അവസാനിക്കുംമുൻപേ വീണ്ടും ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ് സുരേഷ് ഗോപിയുടെ സല്യൂട്ട് വിവാദവും. ഒല്ലൂരിൽ ആദിവാസി ഊര് സന്ദർശനത്തിനെത്തിയ സുരേഷ് ​ഗോപി എം.പിയെ എസ്ഐ സല്യൂട്ട് ചെയ്യാതിരുന്നതിനെചൊല്ലിയാണ് വിവാദം ഉയർന്നത്. തന്നെ കണ്ടിട്ടും ജീപ്പിൽ നിന്ന് ഇറങ്ങാതിരുന്ന എസ്.ഐയെ ളിച്ചുവരുത്തി സല്യൂട്ട് ചെയ്യിക്കുകയായിരുന്നു എം. പി. താനൊരു എം. പിയാണെന്നും സല്യൂട്ട് ആവാമെന്നും സുരേഷ് ​ഗോപി പറയുന്നതാണ് വീ‍ഡിയോയിലുള്ളത്. ഉടൻ തന്നെ വാഹനത്തിൽ നിന്നിറങ്ങി എംപിയെ എസ്ഐ സല്യൂട്ട് ചെയ്യുന്നതും കാണാം. എന്നാൽ സല്യൂട്ട് ചെയ്യിപ്പിച്ചു എന്നു പറയുന്ന പ്രയോഗം തന്നെ തന്റെ പ്രവര്‍ത്തനങ്ങളെ ഉന്നം വെച്ചുകൊണ്ടുള്ളതാണെന്നാണ് സുരേഷ് ​ഗോപി വിഷയത്തിൽ പ്രതികരിച്ചത്. വളരെ മാന്യമായിട്ടാണ് പെരുമാറിയതെന്നും എസ്.ഐയെ 'സര്‍' എന്നാണ് അഭിസംബോധന ചെയ്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാൽ ജനപ്രതിനിധികളെ സല്യൂട്ട് ചെയ്യേണ്ട ബാദ്ധ്യത പൊലീസിനില്ല എനനാണ് പൊലീസ്ഓഫീസേഴ്സ് പ്രതിനിധികൾ ഇക്കാര്യത്തിൽ പ്രതികരിച്ചിരിക്കുന്നത്. ആർക്കൊക്കെ സല്യൂട്ട് ചെയ്യണമെന്ന് കൃത്യമായ നിർദേശം പൊലീസ് മാന്വലിൽ നൽകിയിട്ടുണ്ട്.

സല്യൂട്ട് ചെയ്യേണ്ടവരെക്കുറിച്ച് പൊലീസ് മാന്വലിൽ പറയുന്നതിങ്ങനെ: ∙

ദേശീയപതാക, വിവിധ സേനകളുടെ പതാക∙

മൃതശരീരം∙

രാഷ്ട്രപതി, പ്രധാനമന്ത്രി, വൈസ്പ്രസിഡന്റ്, ഗവർണർ∙ മുഖ്യമന്ത്രി,

കേന്ദ്ര–സംസ്ഥാന മന്ത്രിമാർ∙

യൂണിഫോമിലുള്ള ജനറൽ ഓഫിസർമാർ (ഡിജിപി, എഡിജിപി, ഐജി, ഡിഐജി)∙ മേലുദ്യോഗസ്ഥർ∙

സുപ്രീംകോടതി ജഡ്ജി, ഹൈക്കോടതി ജഡ്ജി,

ജില്ലാ പൊലീസ് മേധാവികൾ, എസ്പിമാർ

യൂണിറ്റുകളുടെ കമൻഡൻറുമാർ∙

ജില്ലാ കലക്ടർ∙ സെഷൻസ് ജഡ്ജ്, ഡിസ്ട്രിക് മജിസ്ട്രേറ്റ്∙

സേനകളിലെ കമ്മിഷൻഡ് ഉദ്യോഗസ്ഥർ, സൈന്യത്തിലെ ഫീൽഡ് റാങ്ക് ഉദ്യോഗസ്ഥർ

(ആയുധധാരിയായി ഗാർഡ് ഡ്യൂട്ടി ചെയ്യുന്നവർക്ക് ഇതിനായി പ്രത്യേക മാർഗ നിർദേശങ്ങളുമുണ്ട്)

താഴ്ന്ന റാങ്കിലുള്ളവർ ഉയർന്ന റാങ്കിലുള്ളവരോട് ഏകപക്ഷീയമായി ചെയ്യുന്ന ആചാരമല്ല സല്യൂട്ട്. താഴ്ന്ന റാങ്കിലുള്ളവർ സല്യൂട്ട് ചെയ്യുമ്പോൾ ഉയർന്ന റാങ്കിലുള്ളവർ തിരിച്ചും സല്യൂട്ട് നൽകണം. ഇങ്ങനെ സേനാംഗങ്ങൾ പരസ്പരം കൈമാറുന്ന ആദരവാണ് സല്യൂട്ട്. ഭരണകർത്താക്കളെയും ജുഡീഷ്യൽ ഓഫിസർമാരെയും സല്യൂട്ട് ചെയ്യുമ്പോഴും അവരും തിരിച്ച് സല്യൂട്ട് ചെയ്യണം. ട്രാഫിക് ഡ്യൂട്ടി നിർവഹിക്കുമ്പോൾ ഉന്നത ഉദ്യോഗസ്ഥരും വിശിഷ്ട വ്യക്തികളും കടന്നുപോയാൽ സല്യൂട്ട് നൽകേണ്ടതില്ലെന്ന് ഡിജിപിയുടെ നിർദേശമുണ്ട്. പകരം അറ്റൻഷനായി നിന്ന് ട്രാഫിക് ജോലികൾ തുടരാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SURESH GOPI SALUTE, SURESH GOPI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.