പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 821 പേർക്ക്
കൊവിഡ് സ്ഥിരീകരിച്ചു; 999 പേർ രോഗമുക്തരായി
രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ മറ്റ് സംസ്ഥാനത്ത് നിന്ന് വന്നതും 820 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത മൂന്നു പേരുണ്ട്.
ജില്ലയിൽ ഇതുവരെ ആകെ 167136 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 159552 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്.
ഇന്നലെ 999 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 157332 ആണ്. പത്തനംതിട്ട ജില്ലക്കാരായ 8776 പേർ ചികിത്സയിലാണ്.
ഇന്നലെ രോഗബാധ സ്ഥിരീകരിച്ചവർ
ക്രമ നമ്പർ, തദ്ദേശസ്ഥാപനം, രോഗികളുടെ എണ്ണം
1. അടൂർ 16
2. പന്തളം 72
3. പത്തനംതിട്ട 22
4. തിരുവല്ല 20
5. ആനിക്കാട് 21
6. ആറന്മുള 20
7. അരുവാപ്പുലം 15
8. ചിറ്റാർ 50
9. ഇലന്തൂർ 46
10. ഏഴംകുളം 20
11. കോന്നി 31
12. കുളനട 34
13. പള്ളിക്കൽ 26
14. പെരിങ്ങര 21
15. പ്രമാടം 31
16. വളളിക്കോട് 22
ഇന്നലെ കൊവിഡ് ബാധിതരായ ആറു പേർ മരിച്ചു
1) ആറന്മുള സ്വദേശി (65)
2) പ്രമാടം സ്വദേശി (74)
3) കോട്ടാങ്ങൽ സ്വദേശി (74)
4) കുറ്റൂർ സ്വദേശി (62)
5) കൊടുമൺ സ്വദേശി (73)
6) പന്തളംതെക്കേക്കര സ്വദേശി (77)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |