കോഴിക്കോട്: കോൺഗ്രസ് വിട്ട് സി.പി.എമ്മിൽ ചേർന്ന ശേഷം ആദ്യമായി കോഴിക്കോട്ടെത്തിയ കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി കെ.പി അനിൽകുമാറിന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ സി.പി.എം നേതൃത്വത്തിൽ സ്വീകരണം നൽകി. പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിലും ഉജ്ജ്വല വരവേല്പായിരുന്നു. ജില്ലാ സെക്രട്ടറി പി.മോഹനൻ, മുൻ എം.എൽ.എ എ.പ്രദീപ്കുമാർ എന്നിവർ റെയിൽവേ സ്റ്റേഷനിലെത്തി അനിൽകുമാറിനെ സ്വീകരിച്ചു. പ്രവർത്തകർ മുദ്രാവാക്യം വിളിയോടെയാണ് അനിൽകുമാറിനെ റെയിൽവേ സ്റ്റേഷന് പുറത്തേക്ക് ആനയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |