കുറ്റ്യാടി: വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ചികിത്സയിൽ കഴിയുന്ന മരുതോങ്കര ഗവ: എൽ.പി സ്കൂൾ അദ്ധ്യാപകനും എഴുത്തുകാരനുമായ നവാസ് മൂന്നാംകൈയ്ക്ക് സഹായവുമായി അദ്ധ്യാപകരെത്തി.കുന്നുമ്മൽ ഉപജില്ലയിലെ അദ്ധ്യാപകരും ബി.ആർ.സി. ജീവനക്കാരും ശേഖരിച്ച 10,87,100 രൂപയുടെ ചെക്ക് കുന്നുമ്മൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ടി.ബിന്ദു ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹി കെ.കെ.ഉസ്മാന് കൈമാറി. കുന്നുമ്മൽ ഉപജില്ല എച്ച്.എം.ഫോറം കൺവീനർ കെ.പി.ദിനേശൻ അധ്യക്ഷത വഹിച്ചു. എൻ.കെ.അബ്ദുൾ സലീം, കെ.സതീശൻ, ടി.കെ.മുഹമ്മദ് റിയാസ്, പി.സാജിദ്, ഇ.അഷ്റഫ് ,സി.പി.കൃഷ്ണൻ, കെ.കെ.ബാബു, കെ.ടി.മധുസൂദനൻ ,കെ.രാജേഷ് തുടങ്ങിയവർ പങ്കെടുത്തു. നവാസ് മൂന്നാംകൈ എഴുതിയ 'ആരോഗ്യ വിചാരം' പുസ്തകത്തിന്റെ പ്രകാശനം ശനിയാഴ്ച വൈകീട്ട് 5ന് കുറ്റ്യാടി ഗ്രീൻ വാലിയിൽ തുറമുഖ മന്ത്രി അഹമ്മദ് ദേവർ കോവിൽ നിർവഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |