SignIn
Kerala Kaumudi Online
Saturday, 20 April 2024 11.18 AM IST

പച്ചത്തപ്പിന് ഫിലിം ക്രിട്ടിക്സ് അവാർഡ്

anu-purushoth
അനു പുരുഷോത്ത്

പത്തനംതിട്ട : മദ്ധ്യതിരുവിതാംകൂറിന്റെ സാംസ്‌കാരിക കലാരൂപമായ പടയണിയുടെ പശ്ചാത്തലത്തിൽ അനു പുരുഷോത്ത് രചനയും സംവിധാനവും ചെയ്ത പച്ചത്തപ്പ് സംസ്ഥാന ഫിലിം ക്രിട്ടിക്‌സ് അവാർഡ് നേടി. മികച്ച അനുഷ്ഠാനകലാ ചിത്രമായാണ് പച്ചത്തപ്പ് തെരഞ്ഞെടുക്കപ്പെട്ടത്.
ഭുവനേശ്വരി ക്രിയേഷൻസിന്റെ ബാനറിൽ ഡോ. ഉണ്ണിക്കൃഷ്ണപിള്ള കരുനാഗപ്പള്ളിയാണ് ചിത്രം നിർമ്മിച്ചത്. കുടുംബ പശ്ചാത്തലത്തിലുള്ള ചിത്രം ഉത്സവാന്തരീക്ഷത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്.
ആർ. സുബ്ബലക്ഷ്മി, മൻരാജ്, മനോജ് കെ.പി.എ.സി, ഭാസി തിരുവല്ല, സൈമൺ കോശി, സെലിൻ സൂരജ്, ലീല നരിയാപുരം, സൂരജ്, പ്രിയരാജ്, ഡോ. വാഴമുട്ടം ബി. ചന്ദ്രബാബു, കിരൺ കൃഷ്ണ, സുനിൽ സർഗ, അനിൽ ചേർത്തല, വിപിൻ വിശ്വനാഥ്, പ്രമോദ്, അനിൽ ആദിനാട്, നിജി സിറാജ്, അംബിക അനിൽ തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഡോ.വാഴമുട്ടം ബി. മോഹനൻ സംഗീതജ്ഞനുമായി അഭിനയിക്കുന്നു. നാടക കലാകാരൻമാരാണ് ചിത്രത്തിൽ വേഷം ചെയ്തിരിക്കുന്നത്. ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ചലച്ചിത്രം അനുഷ്ഠാന കലയെ പ്രോത്സാഹിപ്പിക്കാനും പാഠ്യവിഷയമാക്കാനും ലക്ഷ്യംവച്ചാണ് നിർമിച്ചിട്ടുള്ളത്.
കഥയും കഥാപാത്രങ്ങളും സന്ദർഭങ്ങളും പടയണിയെ കുറിച്ചു മാത്രം സംസാരിക്കുന്ന പ്രഥമ ചലച്ചിത്രമാണ്. ഗൃഹാതുരത്വമുണർത്തുന്ന തറവാടും വയൽ പരപ്പും നാട്ടുവഴികളും വഴിഅമ്പലവും ഉത്സവ മേളങ്ങളും പ്രകൃതി ഭംഗിയാൽ സമ്പൽസമൃദ്ധവുമായ ഈ ചലച്ചിത്രം പാഠ്യവിഷയമാക്കണമെന്ന അഭിപ്രായം അണിയറ പ്രവർത്തകർക്കുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.