കോഴിക്കോട്: ജില്ലയിൽ വീണ്ടും കൊവിഡ് കേസുകൾ കൂടുന്നു. ഇന്നലെ 1680 പേർക്ക് രോഗം സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 1662 പേർ രോഗബാധിതരായി. 12 പേരുടെ ഉറവിടം വ്യക്തമല്ല. മൂന്ന് ആരോഗ്യ പ്രവർത്തകർക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 3 പേർക്കും രോഗം സ്ഥിരീകരിച്ചു. 10031 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. 3368 പേർ കൂടി രോഗമുക്തി നേടി. 17.11 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 24083 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിൽ കഴിയുന്നത്. 86223 പേർ നിരീക്ഷണത്തിലുണ്ട്. മരിച്ചവർ 2433 ആയി.
ഉറവിടം വ്യക്തമല്ലാത്തവർ
ചെങ്ങോട്ടുകാവ് 1, എടച്ചേരി 1, കൊയിലാണ്ടി 1, കോഴിക്കോട് 1, നാദാപുരം 2, ഒളവണ്ണ 2, പെരുവയൽ 1, തിരുവള്ളൂർ 1, തൂണേരി 1, വാണിമേൽ 1.
സമ്പർക്കം
കോഴിക്കോട് കോർപ്പറേഷൻ 301, അരിക്കുളം 1, അത്തോളി 31, ആയഞ്ചേരി 7 ,അഴിയൂർ 12 , ബാലുശ്ശേരി 34, ചക്കിട്ടപ്പാറ 15, ചങ്ങരോത്ത് 22 , ചാത്തമംഗലം 32 , ചെക്ക്യാട് 11, ചേളന്നൂർ 29 ,ചേമഞ്ചേരി 4 ,ചെങ്ങോട്ട്കാവ് 27 ,ചെറുവണ്ണൂർ 9, ചോറോട് 3, എടച്ചേരി 6, ഏറാമല 8, ഫറോക്ക് 12, കടലുണ്ടി 4, കക്കോടി 22, കാക്കൂർ 2, കാരശ്ശേരി 37, കട്ടിപ്പാറ 5, കാവിലുംപാറ 25, കായക്കൊടി 6, കായണ്ണ 1, കീഴരിയൂർ 2, കിഴക്കോത്ത് 20, കോടഞ്ചേരി 31, കൊടിയത്തൂർ 17, കൊടുവള്ളി 12, കൊയിലാണ്ടി 19, കൂടരഞ്ഞി 3, കൂത്താളി 6, കോട്ടൂർ 3, കുന്ദമംഗലം 70, കുന്നുമ്മൽ 2, കുരുവട്ടൂർ 36, കുറ്റ്യാടി 5, മടവൂർ 20, മണിയൂർ 74, മരുതോങ്കര 4, മാവൂർ 8, മേപ്പയ്യൂർ 17, മൂടാടി 10, മുക്കം 49, നാദാപുരം 16, നടുവണ്ണൂർ 34, നൻമണ്ട 32, നരിക്കുനി 30, നരിപ്പറ്റ 13, നൊച്ചാട് 14, ഒളവണ്ണ 37, ഓമശ്ശേരി 27, ഒഞ്ചിയം 7, പനങ്ങാട് 12, പയ്യോളി 24, പേരാമ്പ്ര 9, പെരുമണ്ണ 36, പെരുവയൽ 18, പുറമേരി 8, പുതുപ്പാടി 22, രാമനാട്ടുകര 18, തലക്കുളത്തൂർ 12, താമരശ്ശേരി 33, തിക്കോടി 6, തിരുവള്ളൂർ 14, തിരുവമ്പാടി 20, തൂണേരി 6, തുറയൂർ 4, ഉള്ള്യേരി 13, ഉണ്ണികുളം 41, വടകര 34, വളയം 13, വാണിമേൽ 11 വേളം, 11, വില്യാപ്പള്ളി 13.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |