ആലപ്പുഴ: കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്ക് ബദൽ ഉയർത്തുന്നത് കേരളത്തിലെ എൽ.ഡി.എഫ് സർക്കാരാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. കേരള സ്റ്റേറ്റ് ചെത്ത് തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി ) സംസ്ഥാന കമ്മിറ്റി ഓഫീസായ ചടയംമുറി സ്മാരകത്തിന്റെ നവീകരിച്ച മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലാളി സംഘടനകളെ ശിഥിലമാക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നു. എന്നാൽ, തൊഴിലാളികളെ സംരക്ഷിക്കാൻ നിയമനിർമ്മാണങ്ങൾ നടത്തുകയാണ് കേരളത്തിലെ എൽ.ഡി.എഫ് സർക്കാരെന്നും കാനം പറഞ്ഞു. ഫെഡറേഷൻ പ്രസിഡന്റ് കെ.പി.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |