ന്യൂഡൽഹി: രാജ്യത്ത് വിവിധ ട്രൈബ്യൂണുകളിലേക്ക് നിയമനങ്ങൾ നടത്തുന്നതിനായി ദേശീയ ട്രൈബ്യൂണൽ കമ്മീഷൻ രൂപീകരിക്കേണ്ട സമയം അതിക്രമിച്ചെന്ന് കേന്ദ്രത്തോട് ചീഫ് ജസ്റ്റിസ്.
മദ്രാസ് ബാർ അസോസിയേഷൻ കേസ് പരിഗണിച്ചപ്പോൾ ഇക്കാര്യത്തിൽ ഉറപ്പ് നൽകിയിരുന്നില്ലെന്ന് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലിനോട് കോടതി ആരാഞ്ഞു. ഇക്കാര്യത്തിൽ ഉടൻ തീരുമാനം അറിയിക്കാമെന്ന് അറ്റോർണി ജനറൽ വ്യക്തമാക്കി.
തസ്തികകളിൽ നിയമനം നടത്താതെ, ഒരു സംസ്ഥാനത്തെ കടബാദ്ധ്യതാ നിവാരണ ട്രൈബ്യൂണൽ പ്രിസൈഡിംഗ് ഓഫീസർക്ക് മറ്റൊരു സംസ്ഥാനത്തിന്റെ കൂടി ചുമതല നൽകുന്ന നടപടി അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
മദ്ധ്യപ്രദേശിലെ ജബൽപ്പൂർ ഡി.ആർ.ടിയ്ക്ക് ഉത്തർപ്രദേശിലെ ലക്നൗ ഡി.ആർ.ടിയുടെ ചുമതല നൽകിയത് ചോദ്യം ചെയ്ത് മദ്ധ്യപ്രദേശ് ബാർ കൗൺസിൽ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ പരാമർശം. അധികചുമതല നൽകരുതെന്ന് വ്യക്തമാക്കി കഴിഞ്ഞ ജൂണിലെ കേരള ഹൈക്കോടതി ഉത്തരവിനെക്കുറിച്ചും വാദത്തിനിടെ പരാമർശമുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |