SignIn
Kerala Kaumudi Online
Friday, 26 April 2024 2.31 AM IST

ഐഡിയൽ സ്‌നേഹവീട്: താക്കോൽദാനം 16 ന് വ്യാഴാഴ്ച

ggggggg

മലപ്പുറം: പ്രളയത്തിൽ വീടും വസ്തുക്കളും നഷ്ടപ്പെട്ട വിധവയായ നഫീസയും നാല് മക്കളുമടങ്ങുന്ന കുടുംബത്തിന് കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾ എട്ട് ലക്ഷം രൂപ ചെലവിൽ നിലമ്പൂർ മുമ്മുള്ളിയിൽ സ്‌നേഹവീടൊരുക്കുന്നു. പ്രളയത്തിൽ വീട് നഷ്ടപ്പെട്ട നിലമ്പൂരിലെ വിധവയായ വസന്തകുമാരിക്കും മൂന്നു മക്കൾക്കുമായി നേരത്തെ വീടൊരുക്കിയിരുന്നു. എൻ എസ് എസ് യൂണിറ്റാണ് പദ്ധതിക്ക് മുമുൻകൈയെടുത്തത്. വിദ്യാർത്ഥികളും അദ്ധ്യാപകരും മാനേജ്‌മെന്റും ചേർന്നാണ് തുക സമാഹരിച്ചത്. 700 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയിൽ ഒരുക്കിയ സ്‌നേഹ വീടിന്റെ താക്കോൽദാനം വ്യാഴാഴ്ച കാലത്ത് 10, 30 ന് നിലമ്പൂരിൽ ഐഡിയൽ ട്രസ്റ്റ് ചെയർമാൻ പി. കുഞ്ഞാവു ഹാജി നിർവ്വഹിക്കും.

പത്രസമ്മേളനത്തിൽ ഐഡിയൽ എച്ച്.എസ്.എസ് പ്രിൻസിപ്പാൾ സെന്തിൽ കുമരൻ ,അറബിക് വിഭാഗം മേധാവി ഉമർ പുനത്തിൽ, മീഡിയ കോഡിനേറ്റർ പി ടി എം ആനക്കര എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, HOME
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.