SignIn
Kerala Kaumudi Online
Friday, 19 April 2024 8.46 PM IST

ധനസഹായത്തിന് അപേക്ഷിക്കാം

money

തിരുവനന്തപുരം: ന്യൂനപക്ഷ മതവിഭാഗത്തിൽപെടുന്ന വിധവകൾ, വിവാഹമോചിത, ഭർത്താവ് ഉപേക്ഷിച്ചവർ എന്നിവർക്ക് വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിന് ഇമ്പിച്ചി ബാവ ഭവന നിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തി ധനസഹായം നൽകുന്നു. 50,000 രൂപയാണ് ധനസഹായം നൽകുക. തുക തിരിച്ചടയ്ക്കേണ്ടതില്ല. സർക്കാർ - അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ സ്ഥിരവരുമാനമുള്ള മക്കളുള്ളവർ, 10 വർഷത്തിനുള്ളിൽ ഭവന നിർമ്മാണത്തിന് ഏതെങ്കിലും തരത്തിലുള്ള ധനസഹായം ലഭിച്ചവർ എന്നിവർക്ക് അപേക്ഷിക്കാനാകില്ല. അപേക്ഷാ ഫോം wwww.minortiywelfarekerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. 2021-22 വർഷം ഭൂമിയുടെ കരം അടച്ച രസീത്, റേഷൻകാർഡ് എന്നിവയുടെ പകർപ്പ്, തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള സ്ഥിരതാമസ സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം. അപേക്ഷയും അനുബന്ധ രേഖകളും അതത് ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷ ക്ഷേമ സെക്ഷനിൽ നേരിട്ടോ ഡെപ്യൂട്ടി കളക്ടർ (ജനറൽ), ജില്ലാ ന്യൂനപക്ഷ ക്ഷേമ സെക്ഷൻ, ജില്ലാ കളക്ടറേറ്റ് എന്ന വിലാസത്തിൽ തപാൽ മുഖേനയോ 30ന് മുമ്പ് അയക്കണം. വിവരങ്ങൾക്ക്: 0471-2731210.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MONEY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.