തിരുവനന്തപുരം: തകരുന്ന കൂടാരമായ കോൺഗ്രസിൽ നിന്ന് നേതാക്കൾ സി.പി.എമ്മിലേക്ക് വരുന്നത് സ്വാഭാവിക പ്രക്രിയയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചിന്തിക്കുന്ന പലരും കോൺഗ്രസിന്റെ തകർച്ചയിൽ കൂടെ നിൽക്കേണ്ട എന്ന് കരുതിക്കാണും. പ്രധാനപ്പെട്ടവർ തന്നെ സിപിഎമ്മുമായി സഹകരിക്കാൻ തയ്യാറാവുന്നത് നല്ല കാര്യമാണ്. ചൊവ്വാഴ്ച വിചാരിച്ചത് അന്നത്തോടെ പ്രധാനികൾ തീർന്നു എന്നാണ്. എന്നാൽ ഇന്നലെയും ഒരു പ്രധാനി വന്നു.നാളെ ആരൊക്കെ വരുമെന്ന് കണ്ടറിയണം- മുഖ്യമന്ത്രി പറഞ്ഞു.
"നേരത്തെ കോൺഗ്രസ് വിടാൻ തയ്യാറായവർ ബിജെപിയിലേക്ക് പോകുകയാണ് ചെയ്തത്. കോൺഗ്രസ് വിട്ട് സിപിഎമ്മുമായി സഹകരിക്കുന്നത് ആരോഗ്യകരമായ പ്രവണതയാണ്. ഇത് ഇനിയും ശക്തിപ്പെടും. സെമികേഡർ എന്താണെന്ന് കോൺഗ്രസ് നേതൃത്വം വിശദീകരിക്കണം"- മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |