തിരുവനന്തപുരം: ആർക്കിടെക്ചർ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് തയ്യാറാക്കാൻ നാഷണൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിലെ (നാറ്റാ) സ്കോറും പ്ലസ്ടു മാർക്കും www.cee.kerala.gov.in വെബ്സൈറ്റിൽ 18ന് വൈകിട്ട് നാലിനകം നൽകണം. നാറ്റാ സ്കോറിനും പ്ലസ്ടു മാർക്കിനും തുല്യപരിഗണന നൽകിയാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുക. ഇവ നൽകാത്തവരെ റാങ്ക് ലിസ്റ്റിനായി പരിഗണിക്കില്ല. വിജ്ഞാപനം www.cee.kerala.gov.in വെബ്സൈറ്റിൽ. ഹെൽപ്പ് ലൈൻ- 0471-2525300
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |