കൊച്ചി: കൊച്ചി കപ്പൽശാലയും ഐ.എൻ.എസ് വിക്രാന്തും ബോംബ് വച്ച് തകർക്കുമെന്ന ഭീഷണി സന്ദേശം പൊലീസിനും ലഭിച്ചു. കൊച്ചി സെൻട്രൽ, സൗത്ത് പൊലീസ് സ്റ്റേഷനുകളിലാണ് തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി ഇമെയിൽ ഭീഷണി ലഭിച്ചത്.
സമാനമായ ഇരുപതിലേറെ സന്ദേശങ്ങൾ കഴിഞ്ഞ മാസം 24 മുതൽ കപ്പൽശാലയിലെ ഏഴ് ഉദ്യോഗസ്ഥർക്കാണ് കിട്ടിയത്.
ഇവയുടെ ഉറവിടത്തെക്കുറിച്ച് പൊലീസും സൈബർ സെല്ലും അന്വേഷണം നടത്തുന്നതിനിടെയാണ് പൊലീസ് സ്റ്റേഷനുകളിലേക്കും സന്ദേശമെത്തിയത്. ഒരേ ഐ.പി വിലാസത്തിൽ നിന്നാണ് മെയിലുകൾ.
കർശനമായ സുരക്ഷാവലയത്തിലാണ് കപ്പൽശാല. അതിനിടെയാണ് തുടർച്ചയായി ഭീഷണി മെയിലുകൾ വരുന്നത്. കേരള പൊലീസിന്റെ സൈബർ ഡോമാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |