SignIn
Kerala Kaumudi Online
Saturday, 20 April 2024 8.49 AM IST

ആ രണ്ടുപേർക്ക് ശേഷം ഇന്ത്യയെ സ്വാധീനിച്ച രാഷ്ട്രീയ നേതാവാണ് മോദിയെന്ന് ടൈം മാസിക,​​ ലോകത്തെ സ്വാധീനിച്ച 100 വ്യക്തിത്വങ്ങളിൽ മോദിയും മമതയും അഡാർ പൂനാവാലയും

narendra-modi

ന്യൂഡല്‍ഹി : ഏറ്റവും സ്വാധീനമുള്ള 100 ലോക വ്യക്തിത്വങ്ങളുടെ ടൈം മാസിക പുറത്തിറക്കിയ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ഇടം നേടി. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സി.ഇ. ഒ ആദാര്‍ പൂനവാലെയും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, വൈസ് പ്രസിഡന്റ് കമല ഹാരിസ്, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ്, ഹാരി രാജകുമാരന്‍, മേഗന്‍ രാജകുമാരി, മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്നിവരും പട്ടികയിലുണ്ട്.

സ്വതന്ത്ര രാഷ്ട്രമെന്ന നിലയിൽ 74 വർഷത്തിനിടയിൽ ഇന്ത്യയ്ക്ക് മൂന്ന് പ്രധാന നേതാക്കൾ ഉണ്ടായിരുന്നു. ജവഹർലാൽ നെഹ്റു, ഇന്ദിരാ ഗാന്ധി, നരേന്ദ്രമോദി. ഇവർക്ക് ശേഷം ഇന്ത്യൻ രാഷ്ട്രീയത്തെ ഇത്രേയറെ സ്വാധീനിച്ച നേതാവ് വേറെയില്ലെന്ന് ടൈം പറയുന്നു.

താലിബാന്‍ സഹസ്ഥാപകന്‍ മുല്ല അബ്ദുല്‍ ഗനി ബരാദറും പട്ടികയിൽ ഉണ്ട്. ടെന്നീസ് താരം നവോമി ഒസാക്ക, റഷ്യന്‍ രാഷ്‌ട്രീയപ്രവര്‍ത്തക അലക്‌സി നവാല്‍നി, സംഗീത ഐക്കണ്‍ ബ്രിട്‌നി സ്പിയേഴ്‌സ്, ഏഷ്യന്‍ പസഫിക് പോളിസി ആന്‍ഡ് പ്ലാനിംഗ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മഞ്ജുഷ പി..കുല്‍ക്കര്‍ണി, ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക്, നടി കേറ്റ് വിന്‍സ്‌ലെറ്റ് എന്നിവരും ഉള്‍പ്പെട്ടിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, TIMES, TIMES 100 LEADERS, NARENDRA MODI, MAMATA BANERJEE, ADAR POONAWALA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.