കോട്ടയം: നരേന്ദ്രമോദിയുടെ ജന്മദിനം മുതൽ ഒക്ടോബർ 7വരേ നീണ്ടുനിൽക്കുന്ന സേവന സമർപ്പണത്തിൽ ജില്ലയിൽ 1500വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ നോബിൾ മാത്യൂ അറിയിച്ചു.ഇന്ന് കേരസ്മൃതിയുടെ ഭാഗമായി 71തെങ്ങിൻ തൈകൾ വീതം മുത്തോലിയിലും പള്ളിക്കത്തോട്ടിലും സുരേഷ് ഗോപി എം.പി വിതരണം ചെയ്യും.
17ന് രാവിലെ ചങ്ങനാശ്ശേരി പാറേൽ പള്ളിയിൽ 71മെഴുകുതിരികൾ കത്തിച്ച് പ്രാർത്ഥിക്കും. തുടർന്ന് പെരുന്ന അമ്പലത്തിൽ പൂജ നടത്തും. ന്യൂനപക്ഷ മോർച്ചയുടെ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ ക്രിസ്ത്യൻ ദേവാലയങ്ങൾക്ക് മുമ്പിലും മെഴുകുതിരി അർപ്പിച്ച് പ്രാർത്ഥിക്കും. മുഴുവൻ ക്ഷേത്രങ്ങളിലും പ്രത്യേക പൂജകൾ നടത്തും. വിവിധ അനാഥാലയങ്ങളിൽ ഭക്ഷണം വിതരണം ചെയ്ത് കേക്ക് മുറിക്കും. നാല് മണിക്ക് കോട്ടയത്ത് പോളച്ചിറയിൽ ബൂത്ത് സമ്മേളത്തിൽ പ്രവർത്തകർ പ്രതിഞ്ജയെടുക്കും. വൈകുന്നേരം 7ന് വൈക്കം ശ്രീ മഹാദേവക്ഷേത്രത്തിൽ ലക്ഷ ദീപം തെളിക്കും
17ന് യുവമോർച്ചയുടെ നേതൃത്വത്തിൽ എക്സിബിഷനും, കർഷക മോർച്ചയുടെ നേതൃത്വത്തിൽ കർഷക വന്ദനവും നടത്തും. ദേശീയ ആരോഗ്യസന്നദ്ധസേനാംഗങ്ങൾ വാക്സിനെടുക്കാത്ത മുഴുവൻ ആൾക്കാരേയും വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തിക്കുമെന്ന് നോബിൾ മാത്യു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |