തിരുവനന്തപുരം:തൊഴിൽ വകുപ്പിനുകീഴിൽ തിരുവനന്തപുരം വഞ്ചിയൂരിൽ പ്രവർത്തിക്കുന്ന കിലെസിവിൽ സർവീസ് അക്കാഡമി കേരളത്തിലെ സംഘടിത,അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ആശ്രിതരിൽ നിന്ന് (മക്കൾ/ഭാര്യ/ഭർത്താവ്/സഹോദരൻ/സഹോദരി) സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത.എട്ട് മാസമാണ് കോഴ്സ് ദൈർഘ്യം.ക്ലാസുകൾ ഒക്ടോബർ ഒന്നിന് ആരംഭിക്കും.ഈ കോഴ്സിൽ ചേരാൻ ആഗ്രഹിക്കുന്ന തൊഴിലാളികളുടെ ബിരുദധാരികളായ ആശ്രിതർ ബന്ധപ്പെട്ട ക്ഷേമബോർഡുകളിൽ നിന്ന് വാങ്ങിയ ആശ്രിതത്വ സർട്ടിഫിക്കറ്റ് ഉൾപ്പെടെ 20നകം അപേക്ഷിക്കണം.കൂടുതൽ വിവരങ്ങളും അപേക്ഷ സമർപ്പിക്കേണ്ട ലിങ്കും www.kile.kerala.gov.in ൽ ലഭ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |