ചാലക്കുടി: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കായ കൽപ്പം അവാർഡ് അതിരപ്പിള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് ലഭിച്ചു. ജില്ലയിലെ മികച്ച രണ്ട് ആരോഗ്യ കേന്ദ്രത്തിൽ ഒന്നാണ് അതിരപ്പിള്ളി. 2020- 21 വർഷത്തിൽ മികച്ച അടിസ്ഥാന സൗകര്യങ്ങളും അനുബന്ധ പ്രവർത്തനങ്ങളുമായി മുന്നേറിയ പി.എച്ച്.സിക്ക് 33.4 മാർക്കാണ് ലഭിച്ചത്. രണ്ടു ലക്ഷം രൂപ, ട്രോഫി, സർട്ടിഫിക്കറ്റ് എന്നിവ അടങ്ങിയ പുരസ്കാരം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.ജെ. റീന കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. റിജേഷ്, മെഡിക്കൽ ഓഫീസർ ഡോ. ആന്റീസ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. മുൻ ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.വിജു വാഴക്കാല, ഡോ. ജിൽഷോ എന്നിവരും സന്നിഹിതരായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |