SignIn
Kerala Kaumudi Online
Thursday, 21 October 2021 1.10 AM IST

ടി പി ആര്‍ പ്രസിദ്ധീകരിക്കുന്നത് അവസാനിപ്പിക്കുന്നു, വാർഡുകൾ അടച്ചിടുന്നതും ഒഴിവാക്കിയേക്കും

covid-19

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡിന്റെ വ്യാപന തോത്‌ മനസിലാക്കുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പ്രസിദ്ധീകരിക്കുന്നത് സർക്കാർ അവസാനിപ്പിച്ചു. ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചവരുടെ എണ്ണം എൺപതു ശതമാനം കടന്നതോടെയാണ് ടി പി ആർ പ്രസിദ്ധീകരിക്കുന്നത് നിർത്തിയത്.

ടെസ്റ്റ് പോസിറ്റിവിറ്റി അടിസ്ഥാനമാക്കിയായിരുന്നു നേരത്തെ നിയന്ത്രണങ്ങളെക്കുറിച്ച് തീരുമാനിച്ചിരുന്നത്. എത്ര പേർക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്നതിനേക്കാൾ ടി പി ആർ എത്രയെന്ന് അറിയുന്നതിലായിരുന്നു ജനങ്ങൾക്ക് താൽപര്യം.

ടി പി ആർ അടിസ്ഥാനമാക്കിയുള്ള അടച്ചിടൽ ശാസ്ത്രീയമല്ലെന്ന വിമർശനം ഉയർന്നിരുന്നു. ഇതോടെയാണ് ഒരു വാർഡിലെ ആകെ ജനസംഖ്യയിൽ എത്ര പേർ രോഗികളാകുന്നുവെന്ന് മനസിലാക്കുന്ന ഡബ്ല്യൂ ഐ പി ആറിലേക്ക് മാറിയത്. ഡബ്ല്യൂ ഐ പി ആർ അടിസ്ഥാനത്തില്‍ വാര്‍ഡുകള്‍ അടച്ചിടുന്നത് ഒഴിവാക്കുന്നതും സര്‍ക്കാരിന്‍റെ പരിഗണനയിലാണ്. ഇന്നലത്തെ ഔദ്യോഗിക വാർത്താകുറിപ്പിൽ നിന്ന് ടി പി ആർ ഒഴിവാക്കിയിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: COVID 19, TPR
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.