SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.58 PM IST

പാലാ ബിഷപ്പ് വിവാദത്തിൽ സമവായത്തിന് മുൻകൈ എടുക്കേണ്ടത് സർക്കാർ, ചോര നക്കി കുടിക്കാൻ നിൽക്കുന്ന ചെന്നായയെ പോലെ നോക്കി നിൽക്കുന്നു

sudakaran

കോട്ടയം: പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരനും ആർച്ച് ബിഷപ്പിനെ കണ്ടു. ചങ്ങനാശ്ശേരി അതിരൂപത ആസ്ഥാനത്തുവച്ചായിരുന്നു കൂടിക്കാഴ്ച. ചങ്ങനാശ്ശേരി ബിഷപ്പിനോട് എല്ലാ പിന്തുണയും അഭ്യർത്ഥിച്ചുവെന്നും സുധാകരൻ വ്യക്തമാക്കി. കൂടിക്കാഴ്ചയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമവായത്തിനല്ല ബിഷപ്പിനെ കാണാൻ പോയത്. പാലാ ബിഷപ്പ് വിവാദത്തിൽ സമവായത്തിന് മുൻകൈ എടുക്കേണ്ടത് സർക്കാരാണ്. എന്നാൽ ചോര നക്കി കുടിക്കാൻ നിൽക്കുന്ന ചെന്നായയെ പോലെ സർക്കാർ നോക്കി നിൽക്കുന്നു.വ്രണപ്പെടാത്ത സാമുദായിക സൗഹാർദമാണ് വേണ്ടതെന്നും, വർഗീയ വിഷം ചാലിക്കപ്പെടാൻ അനുവദിച്ചുകൂടെന്നും സുധാകരൻ പറഞ്ഞു.

സാഹോദര്യം നിലനിർത്തുകയാണ് കോൺഗ്രസിന്റെ ദൗത്യമെന്നും, മത സൗഹാർദം സംരക്ഷിക്കണമെന്നും സുധാകരൻ പറഞ്ഞു.പാലാ ബിഷപ്പുമായി ഉച്ചയ്ക്ക് രണ്ട് മണിക്ക് കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K SUDAKARAN, VD SATHEESAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.