SignIn
Kerala Kaumudi Online
Thursday, 25 April 2024 8.10 PM IST

വാർഷിക വരുമാനം മൂന്ന് കോടി രൂപ, പണി യൂട്യൂബ് വീഡിയോ പിടിത്തം; ഇന്ത്യയിലെ മുൻനിര യൂട്യൂബറിന്റെ വരുമാന മാർഗം ഇങ്ങനെ

sandeep-maheswari

ന്യൂഡൽഹി: പരമ്പരാഗത രീതികളിൽ നിന്ന് വേറിട്ട് സഞ്ചരിക്കാൻ ആഗ്രഹിക്കുന്നവരാണ് ഇന്നത്തെ പുതുതലമുറ. അതിനാൽ തന്നെ അവരുടെ അഭിരുചികളും താത്പര്യങ്ങളും വ്യത്യസ്തമായിരിക്കും. അത്തരത്തിലൊരു ചെറുപ്പക്കാരനാണ് സന്ദീപ് മഹേശ്വരി. സാമൂഹിക മാദ്ധ്യമങ്ങൾ പലരും വിനോദത്തിനു മാത്രമായി ഉപയോഗിക്കുമ്പോൾ അതിലൂടെ വരുമാനം ഉണ്ടാക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് സന്ദീപ്. ഏകദേശം മൂന്ന് കോടി രൂപയാണ് സന്ദീപിന് ഓരോ വർഷവും തന്റെ യൂട്യൂബ് ചാനലിൽ നിന്നും വരുമാനമായി ലഭിക്കുന്നത്. ഇത് മാസം ശരാശരി 25ലക്ഷത്തിന് അടുത്ത് വരും.

ഇന്ത്യയിലെ തന്നെ മുൻനിര യൂട്യൂബർമാരിൽ ഒരാളാണ് സന്ദീപ്. ഒരു ഫോട്ടോഗ്രാഫറായി തന്റെ കരിയർ ആരംഭിച്ച സന്ദീപിന്റെ മോട്ടിവേഷൻ വീഡിയോകൾ ഇന്ന് യൂട്യൂബിൽ വളരെയേറെ ആളുകൾ കാണുന്നവയാണ്. രണ്ട് കോടി ആൾക്കാർ സന്ദീപിന്റെ ചാനൽ നിലവിൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്.

ഇതിനു പുറമേ ഇന്ത്യയിലെ തന്നെ ഫോട്ടോഗ്രാഫുകളുടെ ഏറ്റവും വലിയ ശേഖരമായ ഇമേജസ്ബസാർ.കോം എന്ന സൈറ്റിന്റെ സി ഇ ഒ കൂടിയാണ് സന്ദീപ്. ഏകദേശം ഒരു ലക്ഷത്തിന് മുകളിൽ സ്റ്റോക്ക് ഇമേജുകളാണ് ഇന്ന് ഈ സൈറ്റിൽ ലഭ്യമായിട്ടുള്ളത്. വ്യവയാസ രംഗത്തെ നിരവധി പുരസ്കാരങ്ങളും സന്ദീപിനെ തേടി എത്തിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FINANCE, SANDEEP MAHESWARI, YOUTUBER, MOTIVATIONAL SPEAKER, ENTREPRENEUR
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.