SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.14 PM IST

സ്വയംഭോഗം പതിവാക്കിയാൽ കൊവിഡ് അടുക്കില്ലേ? ആരോഗ്യ രംഗത്തെ വിദഗ്‌ദ്ധർ പറയുന്നത് ഇപ്രകാരം, അതിനുള്ള കാരണങ്ങൾ പലത്

orgasm

ലണ്ടൻ: കൊവിഡ് വരാതിരിക്കാനുള്ള മികച്ച വഴി ശരീരത്തിലെ പ്രതിരോധ സംവിധാനങ്ങളെ ഉത്തേജിപ്പിക്കുകയാണ്. അതിനുള്ള ഏറ്റവും നല്ല വഴിയാണ് സ്വയംഭോഗം എന്നാണ് വിദഗ്‌ദ്ധരുടെ അഭിപ്രായം. സ്ത്രീകളിലും പുരുഷന്മാരിലും ഇത് ഒരുപോലെ ഗുണകരമാകുമെന്നും അവർ പറയുന്നു. സ്വയംഭോഗത്തിലൂടെ ലൈംഗിക സംതൃപ്തി ലഭിക്കുന്ന സമയത്ത് ശരീരത്തിൽ ഉണ്ടാകുന്ന ചില ഹോർമോണുകളാണ് പ്രതിരോധ ശേഷിയെ വർദ്ധിപ്പിക്കാൻ സഹായിക്കുന്നത്. രതിമൂർച്ഛ "ലവ് ഹോർമോൺ" എന്നറിയപ്പെടുന്ന ഓക്സിടോസിൻ ശരീരത്തിൽ കൂടുതൽ ഉണ്ടാവുന്നതിന് ഇടയാക്കും. ഇതോടെ സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് വളരെയേറെ കുറയും. ഇതിലൂടെയാണ് ശരീരത്തിന് പുത്തൻ ഉന്മേഷം ലഭിക്കുന്നത്. രോഗ പ്രതിരോധ സംവിധാനങ്ങളെ തകർക്കുന്ന ഒന്നാണ് സ്ട്രെസ് അഥവാ സമ്മർദ്ദം . രതിമൂർച്ഛ ഒരാളെ വിശ്രമിക്കാനും സമ്മർദ്ദം കുറയ്ക്കാനും മാനസികാവസ്ഥ ഉയർത്താനും നന്നായി ഉറങ്ങാനും സഹായിക്കുന്നു, ഇതെല്ലാം പ്രതിരോധശേഷി നിലനിർത്തുന്നതിനുള്ള പ്രധാന ഘടകമാണ്.

പ്രതിരോധ ശേഷി ശക്തിപ്പെടുത്താനുളള ശരിയായ അന്തരീക്ഷം ഉണ്ടാക്കാൻ സ്വയംഭോഗം ശരീരത്തെ പര്യാപ്തമാക്കും എന്നാണ് ഹോർമോൺ തെറാപ്പി സ്പെഷ്യലിസ്റ്റായ ഡോ. ജെന്നിഫർ ലാൻഡപറയുന്നത്. ഗവേണഷണത്തിന്റെ ഭാഗമായി അദ്ദേഹം നിരവധി യുവതീ യുവാക്കളെ നിരീക്ഷിച്ചിരുന്നു. സ്വയംഭോഗത്തിലേർപ്പെടുമ്പോൾ ഇവരുടെ രക്തത്തിൽ പ്രതിരോധ ശേഷി കൂട്ടാൻ കഴിയുന്ന ഹോർമോണുകളുടെ സാന്നിദ്ധ്യം കണ്ടെത്താൻ കഴിഞ്ഞിരുന്നു. ഇവരിൽ ഭൂരിപക്ഷത്തിനും കൊവിഡ് ബാധിച്ചിട്ടുമില്ല.

നേരത്തേ നടത്തിയ ചില പഠനങ്ങളിലും സ്വയംഭോഗം മനുഷ്യശരീരത്തിലെ പ്രതിരോധ കോശങ്ങളുടെ വർദ്ധനവിന് കാരണമാകുമെന്ന് കണ്ടെത്തിയിരുന്നു. രതിമൂർച്ഛയ്ക്ക് ശേഷം ഏകദേശം 45 മിനുട്ട് വരെ ഈ പ്രഭാവം നീണ്ടുനിന്നതായി ജർമ്മനിയിലെ എസൻ യൂണിവേഴ്സിറ്റി ക്ലിനിക്കിലെ മെഡിക്കൽ സൈക്കോളജി വകുപ്പിന്റെ പഠനം പറയുന്നു. പ്രതിരോധശേഷി കൂടട്ടെ എന്നുകരുതി ദിവസം ഒന്നിൽകൂടുതൽ തവണ സ്വയംഭോഗം ചെയ്തതുകൊണ്ട് കാര്യമില്ലെന്നും ഗവേഷകർ വ്യക്തമാക്കുന്നു. ഇണകൾ തമ്മിലുള്ള ലൈംഗിക ബന്ധത്തിലും ഇതുപോലുളള മാറ്റങ്ങൾ ശരീരത്തിൽ ഉണ്ടാവുന്നുണ്ട്. സ്വയംഭോഗം പുരുഷന്മാരിലെ പ്രോസ്റ്റേറ്റ് കാൻസറിനെയും സ്ത്രീകളിലെ അണുബാധയെയും അകറ്റുമെന്നും ഗവേഷകർ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, LIFESTYLE HEALTH, MASTURBATING REALLY BOOST YOUR IMMUNE SYSTEM
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.