SignIn
Kerala Kaumudi Online
Sunday, 24 October 2021 5.28 AM IST

പെട്രോളും ഡീസലും ജി എസ് ടിക്കു കീഴിൽ കൊണ്ടു വരുന്നതിനോട് രാജ്യത്തെ 77 ശതമാനം ജനങ്ങളും അനുകൂലം, സംസ്ഥാനങ്ങൾ അയയുന്നില്ല

petrol

ന്യൂഡൽഹി: പെട്രോളും ഡീസലും ജി എസ് ടിയിൽ ഉൾപ്പെടുത്തുന്നതിനെ അനുകൂലിക്കുന്നുവെന്ന് രാജ്യത്തെ 77 ശതമാനം ആൾക്കാർ. ലോക്കൽ സർക്കിൾ എന്ന ഓൺലൈൻ സ്ഥാപനം നടത്തിയ സർവേയിലാണ് ഭൂരിപക്ഷം പേരും പെട്രോളിനെയും ഡീസലിനെയും ജി എസ് ടിയിൽ ഉൾപ്പെടുത്തുന്നതിനെ അനുകൂലിച്ചത്. സർവ്വേയിൽ പങ്കെടുത്ത 51 ശതമാനം പേരും പെട്രാൾ വില കൂടിയതിനാൽ തങ്ങളുടെ ചിലവുകൾ വെട്ടികുറയ്ക്കാൻ നിർബന്ധിതരായി എന്ന് അഭിപ്രായപ്പെട്ടപ്പോൾ 21 ശതമാനം പേർ അത്യാവശ്യ ചിലവുകൾക്ക് നീക്കിവച്ചിരുന്ന തുക പോലും പെട്രോൾ അടിക്കുന്നതിനു വേണ്ടി ചിലവഴിക്കേണ്ടി വന്നുവെന്ന് അഭിപ്രായപ്പെട്ടു. 14 ശതമാനം പേർ പെട്രോൾ അടിക്കുന്നതിനു പണം കണ്ടെത്താൻ ബുദ്ധിമുട്ടുന്നുണ്ടെന്ന് പറഞ്ഞു.

പെട്രോളും ഡീസലും ജി എസ് ടിക്കു കീഴിൽ കൊണ്ടു വന്നാൽ 20 മുതൽ 30 രൂപ വരെ ലിറ്ററിന് വില കുറയുമെന്നും അങ്ങനെയെങ്കിൽ രാജ്യത്ത് ബുദ്ധിമുട്ടുന്ന നിരവധി ജനങ്ങൾക്ക് അത് വലിയൊരു ആശ്വാസമാകുമെന്നും സർവ്വേയിൽ ചിലർ അഭിപ്രായപ്പെടുന്നുണ്ട്. ഇന്ത്യയിലെ 379 ജില്ലകളിലായി നടത്തിയ സർവ്വേയിൽ 7500 പേർ പങ്കെടുത്തു. 61 ശതമാനം പുരുഷന്മാരും 39 ശതമാനം സ്ത്രീകളുമാണ് സർവ്വേയിൽ പങ്കെടുത്തത്.

കേന്ദ്ര സർക്കാർ പെട്രോളും ഡീസലും ജി എസ് ടിയിൽ ഉൾപ്പെടുത്തുന്നതിനെ അനുകൂലിക്കുന്നുണ്ടെങ്കിലും കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഇതിനെ എതിർക്കുകയാണ്. നാളെ നടക്കുന്ന ജി എസ് ടി കൗൺസിൽ മീറ്റിംഗിൽ പെട്രോളും ഡീസലും ജി എസ് ടിക്കു കീഴിൽ കൊണ്ടു വരുന്നതിനെ കുറിച്ച് ചർച്ച ചെയ്യുമെന്നാണ് കരുതുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, PETROL, DIESEL, GST, SURVEY
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.