SignIn
Kerala Kaumudi Online
Tuesday, 16 April 2024 4.31 PM IST

തരുൺ മൂർത്തിയുടെ സൗദി വെള്ളക്ക ആരംഭിച്ചു

vellaka

ഓപ്പറേഷൻ ജാവയ്ക്കുശേഷം തരുൺ മൂർത്തി രചനയും സംവിധാനവും നിർവഹിക്കുന്ന സൗദി വെള്ളക്ക ചെല്ലാനം കടപ്പുറത്ത് ആരംഭിച്ചു. ജി. സുരേഷ്‌കുമാർ ഭദ്രദീപം തെളിച്ചു. അനീഷ് എം. തോമസ് സ്വിച്ചോൺ നിർവഹിച്ചു.എം. രഞ്ജിത്, കല്ലിയൂർ ശശി, ബി. രാകേഷ്, സംഗീത് സേനൻ, ഹരീന്ദ്രൻ, മധുമൂർത്തി, ബിനി എന്നിവർ സന്നിഹിതരായിരുന്നു. ആയിഷ എന്ന സ്‌ത്രീയുടെ ജീവിതത്തിൽ തികച്ചും അവിചാരിതമായി അരങ്ങേറുന്ന സംഭവങ്ങളാണ് പ്രമേയം പുതുമുഖം ദേവി വർമ്മയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ലുക്മാൻ, ബിനു പപ്പു, സുധികോപ്പ, ഐ.ടി. ജോസ്, ഗോകുലൻ എന്നിവരാണ് മറ്റു താരങ്ങൾ. ഉർവശി തിയേറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനനാണ് ചിത്രം നിർമ്മിക്കുന്നത്. അൻവർ അലിയുടെ ഗാനങ്ങൾക്ക് പാലി ഫ്രാൻസിസ് ഈണം നൽകുന്നു. ശരൺ വേലായുധനാണ് ഛായാഗ്രഹണം. എഡിറ്റിംഗ്: നിഷാദ് യൂസഫ്. പ്രൊഡക്‌ഷൻ കൺട്രോളർ: ജിനു പി.കെ, ഉർവശി തിയേറ്റേഴ്സ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SAUDI VELLAKA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.