SignIn
Kerala Kaumudi Online
Saturday, 20 April 2024 1.02 AM IST

"അക്ഷരപ്പച്ച" കൃഷി ഭവൻ തല ഗ്രന്ഥശാലയ്ക്ക് തുടക്കം കുറിച്ചു

library

തിരുവനന്തപുരം: ഒറ്റശേഖരമംഗലം കൃഷിഭവനും പൂഴനാട് നീരാഴികോണം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഭാവന ഗ്രന്ഥശാലയും ചേര്‍ന്ന് സംസ്ഥാന ഗ്രന്ഥശാല ദിനമായ സെപ്തംമ്പര്‍ 14 ന് മണ്ഡപത്തിന്‍കടവ് കൃഷിഭവനിൽ കർഷകർക്കായി അക്ഷരപ്പച്ച എന്ന പേരിൽ കാർഷിക ലൈബ്രറി ആരംഭിച്ചു. വൈകിട്ട് 4.30 ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചെറുപുഷ്‌പത്തിന്റെ അദ്ധ്യക്ഷതയിൽ പാറശാല എം.എല്‍.എ. സി. കെ. ഹരീന്ദ്രന്‍ ഭദ്രദീപം കൊളുത്തി തുടക്കം കുറിച്ചു. കർഷകർക്ക് കാര്‍ഷിക അറിവുകള്‍ സ്വായത്തമാക്കാനുള്ള ഒരു പൊതു ഇടം സജ്ജമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

കൃഷി സംബന്ധമായ പുസ്തകങ്ങൾ, കൃഷി സംബന്ധമായ ആനുകാലിക പ്രസിദ്ധീകരണങ്ങൾ, നൂതനമായ കാര്‍ഷിക സാങ്കേതിക വിദ്യകള്‍, മറ്റ് കാർഷിക അറിവുകൾ എന്നിവ കര്‍ഷകരിലേക്കെത്തിക്കുവാനും ഇതിലൂടെ ലക്ഷ്യമിടുന്നു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാൽ കൃഷ്ണൻ, വൈസ് പ്രസിഡന്റ് ഷിബു ബാലകൃഷ്ണൻ, ഭാവന ഗ്രന്ഥശാല പ്രസിഡന്റ് പൂഴനാട് ഗോപൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മേരി മേബിൾ, ജനപ്രതിനിധികളായ സത്യനേശൻ, ഉഷ, ജോയിസ്, ബിന്ദു കാർഷിക വികസന സമിതി അംഗങ്ങളായ ടി. ചന്ദ്രബാബു, കെ. മധുസൂദനൻ, സാംകുട്ടി, ആശിഷ്, രവീന്ദ്രനാഥൻ നായർ, മറ്റ് കർഷക പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM, LIBRARY, TRIVANDRUM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.