SignIn
Kerala Kaumudi Online
Saturday, 20 April 2024 12.09 AM IST

മണ്ണാർക്കാട്ടെ ദേശീയപാത നവീകരണംദ്രുതഗതിയിൽ പൂർത്തിയാക്കണമെന്ന് എം.എൽ.എ

mkd-mla
ദേശീയപാത വിഭാഗം ചീഫ് എൻജിനിയർ അശോക് കുമാറുമായി അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ കൂടിക്കാഴ്ച നടത്തുന്നു.

മണ്ണാർക്കാട്: നാട്ടുകൽ മുതൽ നൊട്ടൻമല വരെ നടക്കുന്ന ദേശീയപാത നവീകരണം അടിയന്തരമായി പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയപാത വിഭാഗം ചീഫ് എൻജിനിയർ അശോക് കുമാറുമായി അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ നൽകിയ നിവേദനത്തിൽ എം.ഇ.എസ് കോളേജ് പരിസരത്ത് പണി പൂർത്തീകരിക്കാത്ത ഭാഗം എത്രയും പെട്ടന്ന് പൂർത്തീകരിക്കണമെന്നും അതിനാവശ്യമായ അനുമതി അടിയന്തരമായി ഇടപെട്ട്നേടണമെന്നും പറയുന്നു. വട്ടമ്പലം മേഖലയിലെ റോഡ് പ്രവൃത്തികൾ പൂർത്തീകരിക്കണമെന്നും കോടതിപ്പടിയിൽ ഇതുമായി ബന്ധപ്പെട്ട നിലവിലുള്ള കേസ് പെട്ടന്ന് തീർക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. റോഡിൽ ഇപ്പോഴുള്ള കുണ്ടും കുഴികളും അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണമെന്നും ആവശ്യപ്പെട്ടു. ഇക്കാര്യങ്ങളെല്ലാം ഇടപെട്ട് പരിഹാരമുണ്ടാക്കാമെന്ന് ചീഫ് എൻജിനിയർ ഉറപ്പ് നൽകിയതായി
എം.എൽ.എ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.