ശ്രീകൃഷ്ണപുരം: കാട്ടുകുളം എ.കെ.എൻ.എം.എം.എ ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി ഉദ്ഘാടനം 17 ന് വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി നിർവഹിക്കും. സ്കൂൾ തല പരിപാടിയിൽ എസ്.പി.സി കേഡറ്റ് യൂണിറ്റ് ഓഫീസ് ഉദ്ഘാടനം പൂക്കോട്ട്ക്കാവ് പഞ്ചായത്ത് പ്രസിഡന്റ് പി. ജയശ്രീ നിർവഹിക്കും. പി ടി എ പ്രസിഡന്റ് അശോക് കുമാർ അദ്ധ്യക്ഷനാകും. കെ. പ്രേംകുമാർ എം.എൽ.എ പങ്കെടുക്കും. പദ്ധതി വിശദീകരണം ശ്രീകൃഷ്ണ പുരം സി.ഐ: കെ.എം. ബിനീഷ് നിർവഹിക്കും.
കടമ്പഴിപ്പുറം: ഹൈസ്കൂളിൽ എസ്.പി.സി കേഡറ്റ് പദ്ധതി ഉദ്ഘാടനം 17 ന് വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. നാലിന് സ്കൂളിൽ എസ്.പി.സി കേഡറ്റ് യൂണിറ്റ് ഓഫീസിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ് നിർവഹിക്കും. പി. സുബ്രമണ്യൻ അദ്ധ്യക്ഷനാകും. പദ്ധതി വിശദീകരണം ശ്രീകൃഷ്ണ പുരം സി.ഐ: കെ.എം. ബിനീഷ് നിർവഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |