SignIn
Kerala Kaumudi Online
Saturday, 20 April 2024 2.53 AM IST

ജാതിവിവേചനം ഇല്ലാതാക്കാൻ നടപടി വേണം: യു.ജി.സി.

ugc

ന്യൂഡൽഹി : ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജാതിവിവേചനം ഇല്ലാതാക്കാനുള്ള നടപടികൾ വേണമെന്ന് യു.ജി.സി. സർവകലാശാലകളിലെയും കോളജുകളിലെയും ജീവനക്കാരും അദ്ധ്യാപകരും പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിലെ വിദ്യാർത്ഥികളോട് വേർതിരിവ് കാണിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് വൈസ് ചാൻസലർമാരോട് യു.ജി.സി. ആവശ്യപ്പെട്ടു. രാജ്യത്തെ മുഴുവൻ സർവകലാശാലകൾക്കും കോളേജുകൾക്കുമായി അയച്ച കത്തിലൂടെയാണ് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ സെക്രട്ടറി രജ്നീഷ് ജെയ്ൻ നിർദ്ദേശം നൽകിയിരിക്കുന്നത്. ജാതി അടിസ്ഥാനത്തിലുള്ള വിവേചനം സംബന്ധിച്ച് 2020–21 കാലയളവിൽ ഉണ്ടായ പരാതികളെക്കുറിച്ചും അവയിൽ സർവകലാശാലകൾ സ്വീകരിച്ച നടപടികളെക്കുറിച്ചുമുള്ള വിവരങ്ങൾ നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

പരാതികൾ പരിശോധിക്കുന്നതിനായി സർവകലാശാലകളിൽ സമിതി രൂപീകരിക്കണമെന്നും പരാതികൾ സ്വീകരിക്കുന്നതിനായി വെബ്‌സൈറ്റിൽ പ്രത്യേക പേജുണ്ടാക്കണമെന്നും യു.ജി.സി നിർദ്ദേശം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, UGC
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.