തൃക്കാക്കര: തൃക്കാക്കര മുനിസിപ്പൽ സെക്രട്ടറി എൻ.കെ. ഉണ്ണികൃഷ്ണനെ തൃശൂർ കോർപറേഷൻ ഇലക്ട്രിസിറ്റി വിഭാഗം അഡി. സെക്രട്ടറിയായി സ്ഥലം മാറ്റി. നഗരസഭയിലെ ഓണസമ്മാന വിവാദത്തെ തുടർന്നുള്ള സംഭവവികാസങ്ങളാണ് ഇതിന് പിന്നിലെന്ന് ആരോപണമുണ്ട്. തദ്ദേശസ്വയംഭരണ വകുപ്പ് അഡിഷണൽ സെക്രട്ടറി രമണി മാത്യുവാണ് ഇന്നലെ ഉത്തരവിറക്കിയത്. മുൻ എൽ.ഡി.എഫ് ഭരണസമിതിയുടെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറി വിജിലൻസിന് പരാതി കൊടുത്തിരുന്നു. എൽ.ഡി.എഫ് കൗൺസിലർമാർ നിരവധി ആരോപണങ്ങൾ ഉന്നയിച്ച് സെക്രട്ടറിക്കെതിരെയും സർക്കാരിന് പരാതി നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |