SignIn
Kerala Kaumudi Online
Saturday, 20 April 2024 5.53 AM IST

'പുനർഗേഹം' പദ്ധതിയിൽ 14 വീടുകളുടെ താക്കോൽ കൈമാറി

1

കോഴിക്കോട്: മത്സ്യത്തൊഴിലാളികളെ സുരക്ഷിതമേഖലയിൽ പുനരധിവസിപ്പിക്കുന്ന 'പുനർഗേഹം" പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിൽ നിർമ്മാണം പൂർത്തിയായ 14 വീടുകളുടെ താക്കോൽ ഗുണഭോക്താക്കൾക്ക് കൈമാറി. സംസ്ഥാന തല വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. ജില്ലയിൽ നാലിടത്തായിരുന്നു ചടങ്ങ്. കോഴിക്കോട് സമുദ്ര ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാതലപരിപാടിയിൽ പൊതുമാരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് താക്കോൽ കൈമാറി. ചടങ്ങിൽ അഞ്ച് പേർക്കാണ് താക്കോൽ കൈമാറിയത്. അപകടത്തിൽ മരണപ്പെട്ട രണ്ടു മത്സ്യത്തൊഴിലാളികളുടെ ആശ്രിതർക്ക് ചടങ്ങിൽ ഇൻഷുറൻസ് തുക കൈമാറി.

തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മേയർ ഡോ. ബീനാ ഫിലിപ്പ് മുഖ്യാതിഥിയായിരുന്നു. കൗൺസിലർമാരായ എം.മഹേഷ്, പണ്ടാരത്തിൽ പ്രസീന, സി.പി.സുലൈമാൻ, സോഫിയ അനീഷ്, ഫിഷറീസ് വകുപ്പ് ഡെപ്യുട്ടി ഡയറക്ടർ പി.കെ.രഞ്ജിനി, മത്സ്യബോർഡ് റീജ്യണൽ എക്‌സിക്യുട്ടിവ് സുധീർ കിഷൻ ബി.കെ, ജൂനിയർ എക്‌സിക്യുട്ടീവ് ആദർശ്, ഫിഷറീസ് ഓഫീസർമാരായ പി. ശ്രീജിത്ത്, കെ. ദീപ, രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. എലത്തൂർ നിയോജക മണ്ഡലത്തിൽ നടന്ന ചടങ്ങിൽ വനം മന്ത്രി എ.കെ. ശശീന്ദ്രൻ താക്കോൽദാനം നിർവഹിച്ചു. സി.എം.സി ഗേൾസ് ഹൈസ്‌കൂളിൽ നടന്ന ചടങ്ങിൽ കോർപ്പറേഷൻ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഒ. പി. ഷിജിന, കൗൺസിലർമാരായ മനോഹരൻ മാങ്ങാറിയിൽ, വി.കെ.മോഹൻദാസ്, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ മെർലിൻ അലക്‌സ്, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. കൊയിലാണ്ടി ഇ.എം.എസ് മിനി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കാനത്തിൽ ജമീല എം.എൽ.എ താക്കോൽ കൈമാറി. മൂന്നുപേർക്കാണ് ഇവിടെ താക്കോൽ കൈമാറിയത്. വടകര നിയോജക മണ്ഡലത്തിൽ നടന്ന ചടങ്ങിൽ കെ.കെ രമ എം.എൽ.എ താക്കോൽദാനം നിർവഹിച്ചു. അഞ്ച് പേർക്കാണ് താക്കോൽ കൈമാറിയത്. നഗരസഭ സാംസ്ക്കാരിക നിലയത്തിൽനടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ കെ. പി.ബിന്ദു, വൈസ് ചെയർമാൻ സതീശൻ മാസ്റ്റർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.