SignIn
Kerala Kaumudi Online
Friday, 19 April 2024 11.15 PM IST

നരേന്ദ്രമോദിയുടെ ജന്മദിനാഘോഷം ഇന്ന് 

d

മലപ്പുറം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി ജില്ലയിൽ 20 ദിവസം നീണ്ടു നിൽക്കുന്ന സേവനപരിപാടികൾ നടത്താൻ ബി.ജെ.പി ജില്ലാനേതൃയോഗം തീരുമാനിച്ചു.രാവിലെ വിവിധ ആരാധനാലയങ്ങളിൽ വഴിപാടുകളും പ്രാർത്ഥനകളും നടക്കും. മധുര പലഹാരങ്ങൾ വിതരണം ചെയ്യും. ഇന്നുരാവിലെ 11.30ന് ന്യൂനപക്ഷ മോർച്ചയുടെ നേതൃത്വത്തിൽ ബി.ജെ.പി ഓഫീസിൽ ദു: ആ സമ്മേളനം നടക്കും. കർഷകമോർച്ചയുടെ ആഭിമുഖ്യത്തിൽ കർഷകരെയും ജവാൻമാരെയും ആദരിക്കുന്ന പരിപാടി രാവിലെ 11ന് മലപ്പുറം അരുണോദയാ വിദ്യാനികേതൻ ഹാളിൽ നടക്കും. യുവമോർച്ച നാളെ മുതൽ മൂന്നുദിവസം നീളുന്ന എക്സിബിഷൻ സംഘടിപ്പിക്കും. ബി.ജെ.പിയുടെ നേതൃത്വത്തിൽ വിവിധസേവന പ്രവർത്തനങ്ങളും ഇന്ന് തുടങ്ങും.മോദി സർക്കാരിന്റെ ജനക്ഷേമപദ്ധതികളുടെ ഗുണഭോക്തക്കൾ പ്രധാനമന്ത്രിക്ക് കത്തയക്കും.നേതാക്കൾ വാക്സിനേഷൻ കേന്ദ്രങ്ങൾ സന്ദർശിക്കും. അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ, സ്‌പെഷ്യൽ സ്‌കൂൾ,ബാലിക സദനങ്ങൾ എന്നിവിടങ്ങൾ സന്ദർശിച്ച് സഹായങ്ങൾ ചെയ്യും. പട്ടിക ജാതി,​ വർഗ്ഗകോളനികൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യും.
യോഗത്തിൽ ജില്ലാ പ്രസിഡന്റ് രവിതേലത്ത് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത്,ദേശീയ സമിതി അംഗം പി.ടി. ആലിഹാജി,മേഖലാ പ്രസിഡന്റ് വി.ഉണ്ണിക്കൃഷ്ണൻ, ജനറൽ സെക്രട്ടറി എം.പ്രേംകുമാർ, വൈസ് പ്രസിഡന്റ് കെ.കെ.സുരേന്ദ്രൻ, സംസ്ഥാന കമ്മറ്റി അംഗങ്ങളായ, കെ.രാമചന്ദ്രൻ, ബാദുഷ തങ്ങൾ, ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ.സി.വേലായുധൻ, രാജീവ് കല്ലംമുക്ക് എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, MODI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.