SignIn
Kerala Kaumudi Online
Friday, 19 April 2024 5.34 PM IST

മോദിയുടെ ജന്മ ദിനാഘോഷ പരിപാടികൾക്ക് ഇന്ന് തുടക്കം

modi

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71ാം ജന്മദിനത്തോടനുബന്ധിച്ച് ബി.ജെ.പി ഒക്ടോബർ 7 വരെ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും. ഗുജറാത്ത് മുഖ്യമന്ത്രി, പ്രധാനമന്ത്രി എന്നീ പദവികളിലായി 20 വർഷം പൂർത്തിയാക്കുന്നത് ഒക്ടോബർ 7നാണ്.

മോദി ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലയിൽ മെന്ന്

ജന്മദിനാഘോഷങ്ങളുടെ ഉദ്ഘാടനം മാരാർജി ഭവനിൽ ഇന്ന് രാവിലെ 10 ന് ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുളളക്കുട്ടി നിർവഹിക്കും.കർഷക മോർച്ചയുടെ നേതൃത്വത്തിൽ കർഷകരെയും ജവാന്മാരെയും ആദരിക്കുമെന്ന് ജില്ലാപ്രസിഡൻറ് അഡ്വ.വി.കെ.സജീവൻ പറഞ്ഞു. രാവിലെ ആരാധനാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളുണ്ടാവും.. തുടർദിവസങ്ങളിൽ മഹിളാമോർച്ച ശുചീകരണപ്രവർത്തനവും യുവമോർച്ച രക്തദാനക്യാമ്പുകളും സംഘടിപ്പിക്കും.

കൊവിഡ് പ്രതിരോധ സേവന പ്രവർത്തനങ്ങൾ, പരിസ്ഥിതി പ്രവർത്തനം, കേന്ദ്ര സർക്കാരിന്റെ ക്ഷേമ പദ്ധതി ഗുണഭോക്താക്കളെ ആദരിക്കൽ, സെമിനാറുകൾ, ചർച്ചകൾ തുടങ്ങിയവയും ഒരുക്കുന്നുണ്ട്.

പ്രധാനമന്ത്രിക്ക് ജന്മദിന സന്ദേശവുമായി രണ്ട് ലക്ഷം പോസ്റ്റ് കാർഡുകൾ ജില്ലയിൽ നിന്ന് അയക്കും.

എല്ലാവർക്കും സൗജന്യ വാക്സിൻ നൽകിയ മോദി നയത്തെ അനുമോദിച്ച് വാക്സിൻ കേന്ദ്രങ്ങളിലും സൗജന്യ റേഷൻ നൽകുന്ന കേന്ദ്ര സർക്കാരിനെ പ്രശംസിച്ച് പൊതുവിതരണ കേന്ദ്രങ്ങൾക്ക് മുന്നിലും പരിപാടികൾ സംഘടിപ്പിക്കും.

പാർട്ടിയുടെ ജില്ലാ ഓഫീസുകളിലും നഗര കേന്ദ്രത്തിലും എക്സിബിഷൻ ഒരുക്കും. ദീന ദയാൽ ഉപാദ്ധ്യായ ജന്മ വാർഷിക ദിനത്തിൽ വിപുലമായ ജനസമ്പർക്കവും ഗാന്ധി ജയന്തി ദിനത്തിൽ ത്രിവർണയാത്രയും നടത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.