ആലപ്പുഴ: സംസ്ഥാന ജലഗതാഗത വകുപ്പ് പുതിയതായി നിർമ്മിച്ച് നീറ്റിലിറക്കുന്ന കാറ്റാമറൈൻ ബോട്ട് സർവീസിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11ന് മന്ത്രി അഡ്വ. ആന്റണി രാജു നിർവഹിക്കും. പെരുമ്പളം പ്രസാദം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ദലീമ ജോജോ എം.എൽ.എ അദ്ധ്യക്ഷയാകും. അഡ്വ. എ.എം. ആരിഫ് എം.പി. മുഖ്യാതിഥിയാകും. കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നത് ലക്ഷ്യമിട്ടാണ് കുറഞ്ഞ ചെലവിൽ സുരക്ഷിതവും ആധുനിക സൗകര്യങ്ങളുള്ളതുമായ യാത്രാസംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. നൂറു പേർക്കും 75 പേർക്കും സഞ്ചരിക്കാവുന്ന ബോട്ടുകളുണ്ട്. ഐ.ആർ.എസ് നിലവാരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ജില്ലാ കളക്ടർ എ. അലക്സാണ്ടർ, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. പ്രമോദ്, പെരുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. ആശ, പാണാവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ സന്തോഷ്, ജില്ലാ പഞ്ചായത്ത് അംഗം ബിനിത പ്രമോദ് തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |