മലയിൻകീഴ് : വിളവൂർക്കൽ ഗ്രാമപഞ്ചായത്തിൽ സഞ്ചരിക്കുന്ന മൊബൈൽ വാക്സിൻ യൂണിറ്റിന്റെ ഉദ്ഘാടനം പനങ്ങോട് വാഡിലെ മാർക്കറ്റ് ജംഗ്ഷനിൽ പഞ്ചായത്ത് പ്രസിഡന്റ് ടി. ലാലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജി.കെ. അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് അംഗങ്ങളായ ഈഴക്കോട് ജോണി,ജയകുമാർ,മെഡിക്കൽ ഓഫീസർ ഡോ. സുലജലത എന്നിവർ സംസാരിച്ചു. രാവിലെ 9 മുതൽ 11 മണി വരെ 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് വാക്സിൻ സ്വീകരിക്കാവുന്നതാണ്. വട്ടവിള, കൊല്ലാക്കര,പെരുകാവ് അങ്കണവാടി എന്നീ കേന്ദ്രളിലെത്തിയും വാക്സിൻ സ്വീകരിക്കാം.കൊവിഡ് മഹാമാരി പടർന്ന് പിടിച്ച് കൊണ്ടിരിക്കുന്ന പഞ്ചായത്ത് പ്രദേശത്ത് നിന്ന് കൊവിഡിനെ അതിജീവിക്കാൻ മൊബൈൽ വാക്സിൻ യൂണിറ്റ് വഴിയുള്ള വാക്സിൻ പ്രയോജനപ്പെടുത്തണ മെന്നും പ്രസിഡന്റ് അഭ്യർത്ഥിച്ചു.'വാക്സിൻ സ്വീകരിക്കു ജീവൻ രക്ഷീക്കൂ' എന്ന മുദ്രാവാക്യവുമായി വിളവൂർക്കൽ പഞ്ചായത്തും കുടുംബാരോഗ്യകേന്ദ്രവും സംയുക്തമായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |