തിരുവനന്തപുരം: അഖില കേരള മെഡിക്കൽ ആയുർവേദ ഹോമിയോ നഴ്സിംഗ് പാരാമെഡിക്കൽ കോളേജ് പ്രതിനിധികൾ പങ്കെടുക്കുന്ന ക്വിസ് മത്സരം സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ 18ന് രാവിലെ 10ന് തിരുവനന്തപുരം വട്ടപ്പാറ ശ്രീ ഉത്രാടം തിരുനാൾ മെഡിക്കൽ സയൻസിൽ കൊവിഡ് മാനദണ്ഡപ്രകാരം നടക്കും. ഗവൺമെന്റ് മെഡിക്കൽ കോളേജ് തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, പറശിനിക്കടവ് എം.വി.ആർ, ആയൂർവേദ മെഡിക്കൽ കോളേജ് തിരുവനന്തപുരം, വട്ടപ്പാറ ശ്രീ ഉത്രാടം തിരുനാൾ അക്കാഡമി ഒഫ് മെഡിക്കൽ സയൻസസ് എന്നീ ടീമുകൾ പങ്കെടുക്കും. ഇക്കഴിഞ്ഞ ആഗസ്റ്റ് 14ന് 118 ടീമുകൾ ഒാൺലൈനായി പങ്കെടുത്ത പ്രാഥമിക മത്സരങ്ങളിൽ നിന്നാണ് 16 പേരുള്ള ടീമുകൾ തിരഞ്ഞെടുക്കപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |