ഇങ്ങനെയൊരു നേതാവ് ലോകത്ത് വേറേയില്ല. അതുറപ്പിച്ചു പറയാവുന്ന നിരവധി ദൃഷ്ടാന്തങ്ങൾ നമുക്കു മുന്നിലുണ്ട്. ജനങ്ങൾക്കായി, രാജ്യത്തിനായി സ്വയം സമർപ്പിച്ച് ജനങ്ങളുടെ സേവകനും രാജ്യത്തിന്റെ കാവൽക്കാരനുമായ പ്രധാനമന്ത്രി. മോദിജിയുടെ ജന്മദിനം രാജ്യം ആഘോഷിക്കുന്നത് അദ്ദേഹമെന്ന വ്യക്തിയെ ഉയർത്തിക്കാട്ടാനല്ല. സമാജ സേവനത്തിന്റെ പുതിയ തലങ്ങളിലേക്ക് പൊതുപ്രവർത്തനത്തെ എത്തിക്കാനുള്ള വഴിയാണത്. വാസമർപ്പൺ അഭിയാനെന്ന പേരിൽ രാജ്യമെങ്ങും പരിപാടികൾ സംഘടിപ്പിക്കും. സേവന പ്രവർത്തനങ്ങളാണ് പ്രധാനമായും സംഘടിപ്പിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |